JHL

JHL

ദേശീയപാത: "കാറ്റൽപാസ്''സംവിധാനം ഒരുക്കുന്നില്ല, ക്ഷീരകർഷകർക്ക് വേണ്ടി നാട്ടുകാർ വീണ്ടും ജനപ്രതിനിധികൾക്ക് നിവേദനം നൽകി


മൊഗ്രാൽ.മൊഗ്രാലിലെ ക്ഷീര കർഷകരെ ദുരിതത്തിലാക്കിയുള്ള ദേശീയപാത നിർമ്മാണത്തിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്.

 കന്നുകാലികൾക്ക് റോഡ് മുറിച്ചു കടക്കാൻ മൊഗ്രാൽ ലീഗ് ഓഫീസിന് സമീപം"കാറ്റൽ പാസ്'' അനുവദിച്ചു തരണമെന്ന ആവശ്യം അധികൃതർ ചെവി കൊള്ളാത്തതിൽ പ്രതിഷേധിച്ച് നിർമ്മാണ കമ്പനിയുടെ കുമ്പള ദേവീനഗറിലെ യുഎൽ സിസി ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാൻ നാട്ടുകാർ ഒരുങ്ങുന്നു.

 "കാറ്റൽ പാസ്'' സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും,സന്നദ്ധ സംഘടനകളും    ജനപ്രതിനിധികൾക്കും, ദേശീയപാത നിർമ്മാണ കമ്പനി അധികൃതർക്കും നിവേദനം നൽകിയിരുന്നു.തീരുമാനമാകാത്തതിനെ തുടർന്ന് നിരന്തരമായി ഇപ്പോഴും നാട്ടുകാർ അധികൃതരെ സമീപിച്ചുകൊണ്ടിരിക്കുകയുമാണ്.കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകൻ ടിഎ കുഞ്ഞഹമ്മദ്,ഷാഫി ജുമാ മസ്ജിദ് സെക്രട്ടറി സിഎച്ച് കാദർ എന്നിവർ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് വീണ്ടും നിവേദനം നൽകിയിരുന്നു. മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗത്തിൽ ഇതിൽ അംഗമായ താജുദ്ദീൻ മൊഗ്രാലും തഹസിൽദാർക്ക് നിവേദനം നൽകിയിരുന്നതുമാണ്. നേരത്തെ കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ,പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ മുസ്ലിം ലീഗ് വാർഡ്കമ്മിറ്റി പ്രസിഡണ്ട് ടികെ ജാഫർ,മൊഗ്രാൽ ദേശീയവേദി ഭാരവാഹികളും ജില്ലാ കലക്ടർക്കും, ജനപ്രതിനിധികൾക്കും ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നു.ഒന്നിനും തീരുമാനമാകാതെ നിർമ്മാണ കമ്പനി അധികൃതർ നിർമ്മാണവുമായി മുന്നോട്ടു പോകുന്നതാണ് നാട്ടുകാരെ ഇപ്പോൾ ചോടിപ്പിച്ചിരിക്കുന്നത്.ഇതേ തുടർന്നാണ് നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ തീരുമാനിച്ചിരിക്കുന്നതും.



No comments