സച്ചിത റൈക്കെതിരെ ദക്ഷിണ കന്നട ജില്ലയിലും ജോലി തട്ടിപ്പ് പരാതി
കുമ്പള : കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന കേസിൽ പ്രതിയായ കാസർകോട് സ്വദേശിയായ യുവതിക്കെതിരെ ദക്ഷിണ കന്നട ജില്ലയിലും കേസ്. കാസർകോട് ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈക്കെതിരെ കർണാടക ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിൽ കെ. രക്ഷിതയാണ് (23) പരാതി നൽകിയത്.സി.പി.സി.ആർ.ഐ, കേന്ദ്രീയ വിദ്യാലയം, വിവിധ ബാങ്കുകൾ അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും കോടികൾ തട്ടിയെന്ന ആരോപണ വിധേയയാണ് സച്ചിത.എസ്.ബി.ഐയിൽ ക്ലർക്ക് ജോലി വാഗ്ദാനം ചെയ്ത് 13,11,600 രൂപ കൈക്കലാക്കിയെന്ന് പരാതിയിൽ പറയുന്നു. ജല അതോറിറ്റിയിലാണ് ആദ്യം ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീട് കുറച്ചുകൂടി മെച്ചപ്പെട്ട ജോലിയെന്ന് പറഞ്ഞാണ് എസ്.ബി.ഐയിൽ ക്ലർക്ക് ജോലി നൽകാമെന്ന് പറഞ്ഞതെന്നുമാണ് പരാതിക്കാരി വിശദീകരിക്കുന്നത്.
Post a Comment