JHL

JHL

മത ബോധമുള്ള യുവ തലമുറ കാലഘട്ടത്തിന്റെ ആവശ്യം. സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ

കുമ്പോൽ: പരിശുദ്ധ ഇസ്‌ലാമിന്റെ യഥാർത്ഥമായ വിധി വിലക്കുകളെ തിരസ്കരിക്കുക വഴി ധാർമിക മൂല്യച്യുതിയിൽ അകപ്പെട്ട സമൂഹത്തെ  നേരായ പാതയിൽ കൊണ്ടുവരാൻ മത പഠന ക്ലാസ്സുകൾ കൊണ്ട് സാധിക്കുമെന്നും അതിലൂടെ മത ബോധമുള്ള യുവസമൂഹത്തെ സൃഷ്ടിക്കലാണ് കാലഘട്ടത്തിന് ആവശ്യമെന്നും കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ പറഞ്ഞു .

കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് കമ്മിറ്റിക്ക് കീഴിൽ മാസത്തിൽ രണ്ട് പ്രാവശ്യം നടത്തപ്പെടുന്ന   മതപഠന ക്ലാസ്സിന്റെ ഉദ്ഘാടനം കുമ്പോൽ ജമാഅത്ത് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്ത് പ്രസിഡണ്ട് ഹാജി പി കെ മുസ്തഫ അധ്യക്ഷത വഹിച്ചു.
ജമാഅത്ത് വൈസ് പ്രസിഡണ്ട് സയ്യിദ് യഹ്‌യ തങ്ങൾ അൽ ഹാദി പ്രാർത്ഥന നടത്തി. തളങ്കര മാലിഖുദ്ദീനാർ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി ക്ലാസ്സിന് നേതൃത്വം നൽകി.
കുമ്പോൽ മുദരിസ് അബ്ദുൽ റസാഖ് ഫൈസി അൽ മുർഷിദി ആശംസ അർപ്പിച്ചു സംസാരിച്ചു.
ജമാഅത്ത് ട്രഷറർ ഹുസ്സൈൻ ദർവേഷ്, വൈസ് പ്രസിഡണ്ട് സിദ്ദീഖ് പുജൂർ, സെക്രട്ടറിമാരായ ഹമീദ് ബാപ്പു,റസാഖ് പടിഞ്ഞാർ, കുമ്പോൽ ഉറൂസ് കമ്മിറ്റി ചെയർമാൻ എം അബ്ബാസ്, ജനറൽ കൺവീനർ കെ പി ശാഹുൽ ഹമീദ് പട്ല, ട്രഷറർ മുഹമ്മദ് ഹാജി കോരികണ്ടം, ഹിഫ്ള് കോളേജ് ചെയർമാൻ എ കെ മുഹമ്മദ്,കൺവീനർ എം ഏച്ചു ഖാദർ,ട്രഷറർ ബി വി ഖാലിദ്, തുടങ്ങിയവർ സംബന്ധിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി സ്വാഗതവും സെക്രട്ടറി ബി എ റഹ്‌മാൻ ആരിക്കാടി നന്ദിയും പറഞ്ഞു.


No comments