പൗരപ്രമുഖനും,മുസ്ലിം ലീഗ് നേതാവുമായിരുന്നു പി എസ് മുഹമ്മദ് ഹാജി പേരാൽ അന്തരിച്ചു
കുമ്പള. പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുമ്പള പേരാൽ മടിമുഗറിലെ പിഎസ് മുഹമ്മദ് ഹാജി(84) അന്തരിച്ചു.
അറിയപ്പെടുന്ന പരമ്പരാഗത കർഷകൻ കൂടിയായിരുന്നു പി എസ് മുഹമ്മദ് ഹാജി. പേരാൽ മടിമുഗർ ജുമാ മസ്ജിദ് പ്രസിഡണ്ട്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ട്, തനിമയുള്ള മാപ്പിളപ്പാട്ട് കലാകാരൻ, പൊതുമരാമത്ത് കരാറുകാരൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച് വരികയായിരുന്നു.
70,80 കാലഘട്ടത്തിൽ കല്യാണ വീടുകളിലെ കൈമുട്ടുപാട്ടുകൾക്കും,തനിമയോടെയുള്ള സെബീന പാട്ടുകൾ ക്കും നേതൃത്വം നൽകിയിരുന്നത് പി എസ് മുഹമ്മദ് ഹാജിയായിരുന്നു. കുമ്പള ഗ്രാമപഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകൻ എന്ന നിലയിൽ 2021ലെ ദേശീയ കർഷക ദിനത്തിൽ മൊഗ്രാൽ ദേശീയവേദി പിഎസ് മുഹമ്മദ് ഹാജിയെ ആദരിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്ന് വെളുപ്പിനായിരുന്നു അന്ത്യം.
ഖദീജയാണ് ഭാര്യ. മക്കൾ:ഷെയ്ക്കലി, അബ്ദുള്ള, അബ്ദുൽ റഹ്മാൻ, യൂസഫ്, അബ്ദുൽ അസീസ്, ഇസ്മായിൽ, ആയിഷ.
മരുമക്കൾ: അബ്ബാസ് (കൊടിയമ്മ),റംഷി (മൊഗ്രാൽ പുത്തൂർ) മറിയമ്മ (കോട്ടകുന്ന്) കുബ്ര (പാച്ചാനി)റുബീന (മൊഗ്രാൽ). മൈമൂന(മഞ്ചേശ്വരം)സുഹ്‌റ(പയ്യക്കി).
നിര്യാണത്തിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, പേരാൽ മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി, മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.

Post a Comment