മൊഗ്രാലിലും ഹെൽത്ത് ക്ലബ്ബിന് ((എംഇസി7) രൂപംനൽകി
നിലവിൽ സംസ്ഥാനത്ത് 250 പരം യൂണിറ്റുകളിലായി പതിനാലായിരത്തോളം അംഗങ്ങളുണ്ട് ഈ ഹെൽത്ത് ക്ലബ്ബിൽ. അനുദിനം വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളിൽ നിന്നും, സാമൂഹികമായ അനാരോഗ്യ പ്രവണതകളിൽ നിന്നും മുക്തരാവുന്നതിനും, ആരോഗ്യം വീണ്ടെടുക്കുന്നതിനും, സംരക്ഷിക്കുന്നതിനും വ്യായാമം ഉൾപ്പെടെയുള്ള പരിശീലനങ്ങൾ ഹെൽത്ത് ക്ലബ്ബിൽ ചെയ്തുവരുന്നുണ്ട്. രാവിലെ 25 മിനിറ്റ് ഇതിനായി അംഗങ്ങൾ മാറ്റിവെക്കുന്നുമുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ക്യാപ്റ്റൻ സലാഹുദ്ദീനാണ് ഈ ആരോഗ്യ പദ്ധതി സമൂഹത്തിന് സമർപ്പിച്ചത്.
മൊഗ്രാലിലും ഇ ത്തരത്തിൽ MEC7 യൂണിറ്റ് ആരംഭിക്കുന്നതിനായുള്ള ഒത്തുചേരൽ ഞായറാഴ്ച രാവിലെ 7മണിക്ക് മൊഗ്രാൽ സ്കൂൾ മൈതാനത്ത് നടന്നു. ഹെൽത്ത് ക്ലബ്ബിന്റെ വ്യായാമ മുറകൾ കെ മുഹമ്മദ് കുഞ്ഞി നാങ്കി പരിചയപ്പെടുത്തി. ഹെൽത്ത് ക്ലബ്ബിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ എം മാഹിൻ മാസ്റ്റർ അവതരിപ്പിച്ചു. അടുത്താഴ്ചയോടെ ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിക്കാൻ കൂടിയാലോചനാ യോഗം തീരുമാനിച്ചു. മുപ്പതോളം അംഗങ്ങൾ ആദ്യ യോഗത്തിൽ സംബന്ധിച്ചു.
യോഗത്തിൽ എംസി അക്ബർ പെർവാഡ്,എംഎ അബ്ദുൽ റഹ്മാൻ സുർത്തിമുല്ല,ഹമീദ് പെർവാഡ്, ഗഫൂർ പെർവാഡ്,കെഎ അബ്ദുൽ റഹ്മാൻ,എംസി കുഞ്ഞഹമ്മദ്, അബ്ബാസ് കെഎം കൂൾഫോം,സെഡ് എ മൊഗ്രാൽ,മുഹമ്മദ് ആസിഫ് പിഎ, റിയാസ് കരീം,എംഎ മൂസ,എംജിഎ റഹ്മാൻ,എംഎ അബൂബക്കർ സിദ്ദീഖ്,ടികെ ജാഫർ, അബ്ദുല്ല ജസീം, മുഹമ്മദ് സമാൻ, ബിഎ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് എംഎ, അബ്ദുല്ല സൂപ്പർ,എച്ച്എ ഹസ്സൻ, ഒകെ മസൂദ്,നസ്രു മാഷ്,അബ്ദുല്ല അബ്ബാസ്, മുഹമ്മദ് മൊഗ്രാൽ,ടിഎ ജലാൽ,ശരീഫ് ദീനാർ എന്നിവർ സംബന്ധിച്ചു.
Post a Comment