Header Ads

test

മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി


ന്യൂ​ഡ​ൽ​ഹി (www.truenewsmalayalam.com 30 july 2019) : മൂ​ന്നു​വ​ട്ടം ത​ലാ​ഖ്​ ചൊ​ല്ലി ഉ​ട​ന​ടി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തു​ന്ന മു​ത്ത​ലാ​ഖ്​ രീ​തി ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കു​ന്ന മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്.  കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആണ് രാജ്യസഭയിൽ നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. കനത്ത പ്രതിഷേധത്തിനൊടുവിലാണ് ബിൽ പാസായത്. ബില്ലിന്മേൽ നാല് മണിക്കൂർ ചർച്ചക്ക് രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യനായിഡു അനുമതി നൽകിയിരുന്നു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബില്ലിനെ എതിർത്ത എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡിന്‍റെ ആറ് എം.പിമാർ സഭാ നടപടികൾ ബഹിഷ്കരിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം സി.പി.എമ്മും തൃണമൂൽ കോൺഗ്രസും അവതരിപ്പിച്ചു.

നേ​ര​േ​ത്ത, ര​ണ്ടു വ​ട്ടം ലോക്സഭ പാ​സാ​ക്കി ​രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട ബി​ൽ മൂ​ന്നാ​മ​തും ലോ​ക്​​സ​ഭ​യി​ൽ സ​ർ​ക്കാ​ർ പാ​സാ​ക്കി​യിരുന്നു. പ്ര​തി​പ​ക്ഷ ​പാ​ർ​ട്ടി​ക​ൾ കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളിയാണ് ലോക്സഭ ബിൽ പാസാക്കിയത്. വോ​െ​ട്ട​ടു​പ്പി​ൽ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ അ​നു​കൂ​ല​മാ​യി 303 വോ​ട്ട്​ ല​ഭി​ച്ച​പ്പോ​ൾ 82 പേ​ർ എ​തി​ർ​ത്ത്​ വോ​ട്ടു​ചെ​യ്​​തിരുന്നു.

മു​ത്ത​ലാ​ഖ്​ സ​​മ്പ്ര​ദാ​യം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ മോ​ദി ​സ​ർ​ക്കാ​റി​​ന്‍റെ നി​യ​മ​നി​ർ​മാ​ണ ​ശ്ര​മ​ങ്ങ​ൾ. മു​സ്​​ലിം വ​നി​ത​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​​ന്‍റെ പേ​രി​ൽ മു​ത്ത​ലാ​ഖ്​ ക്രി​മി​ന​ൽ​കു​റ്റ​മാ​ക്കി മൂ​ന്നു വ​ട്ടം ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കി. ര​ണ്ടു​വ​ട്ടം ലോ​ക്​​സ​ഭ പാ​സാ​ക്കി രാ​ജ്യ​സ​ഭ​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ പാ​സാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​േ​മ്പ വീ​ണ്ടും ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്കിയത്. 

അ​തി​​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും ​േലാ​ക്​​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​് പസാക്കിയത്. സ​ർ​ക്കാ​റി​ന്​ കേ​വ​ല ഭൂ​രി​പ​ക്ഷ​മു​ള്ള​തി​നാ​ൽ ലോ​ക്​​സ​ഭ​യി​ൽ അ​നാ​യാ​സം പാ​സാ​ക്കി​യ ബി​ൽ ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​കാ​ൻ കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്​ സ​ർ​ക്കാ​റി​ന്. വി​വ​രാ​വ​കാ​ശ നി​യ​മ​ഭേ​ദ​ഗ​തി രാ​ജ്യ​സ​ഭ​യി​ൽ പാ​സാ​ക്കി​യ സാ​ഹ​ച​ര്യം മു​ത്ത​ലാ​ഖ്​ ബി​ല്ലി​നും ബാ​ധ​കം. എ​ന്നാ​ൽ, മു​ത്ത​ലാ​ഖ് ബില്ലിനെ കൂ​ടു​ത​ൽ പാ​ർ​ട്ടി​ക​ളു​ടെ എ​തി​ർക്കുന്നു​ണ്ട്.

പ്ര​ധാ​ന വ്യ​വ​സ്​​ഥ​ക​ൾ

ക​ഴി​ഞ്ഞ​വ​ട്ടം പാ​സാ​ക്കി​യ ബി​ൽ ​അ​തേ​പ​ടി​യാ​ണ് സർക്കാർ​ വീ​ണ്ടും ലോ​ക്​​സ​ഭ​യി​ൽ പാസാക്കിയത്. വ്യ​വ​സ്​​ഥ​ക​ളി​ൽ മാ​റ്റ​മി​ല്ല.
ഭാ​ര്യ​യു​ടെ​യോ ഉ​റ്റ​ബ​ന്ധു​ക്ക​ളു​ടെ​യോ പ​രാ​തി​യി​ൽ മു​ത്ത​ലാ​ഖ്​ ചൊ​ല്ലി​യ ഭ​ർ​ത്താ​വി​ന്​ മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും കോ​ട​തി​ക്ക്​ ശി​ക്ഷ വി​ധി​ക്കാം. 
മു​ത്ത​ലാ​ഖ്​ ജാ​മ്യ​മി​ല്ലാ​ത്ത കു​റ്റ​മാ​ണ്. എ​ന്നാ​ൽ, മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ന്ന ഭ​ർ​ത്താ​വി​ന്, ഭാ​ര്യ​യു​ടെ അ​നു​മ​തി​ക്ക്​ വി​ധേ​യ​മാ​യി ജാ​മ്യം ന​ൽ​കാം.
മു​ത്ത​ലാ​ഖ്​ പ്ര​കാ​രം വി​വാ​ഹ​ബ​ന്ധം ​േവ​ർ​പെ​ടു​ത്ത​പ്പെ​ട്ട ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കും ഭ​ർ​ത്താ​വ്​ ജീ​വ​നാം​ശം ന​ൽ​ക​ണം. 
ഭാ​ര്യ​ക്കും ഭ​ർ​ത്താ​വി​നും സ​മ്മ​ത​മെ​ങ്കി​ൽ, കേ​സ്​ ഒ​ത്തു​തീ​ർ​പ്പാ​ക്കാം.

No comments