JHL

JHL

എൻഡോസൾഫാൻ: സുപ്രീം കോടതിയെ ധിക്കരിച്ച കലക്ടറെ പുറത്താക്കുക - വെൽഫെയർ പാർട്ടി


കാസർകോട് (www.truenewsmalayalam.com 26 july 2019): സർക്കാർ തീരുമാനങ്ങളും സുപ്രീം കോടതി വിധിയും നടപ്പാക്കാൻ ബാദ്ധ്യതയുള്ള ജില്ലാ കലക്ടർ  കമ്പനിയെ വെള്ളപൂശാൻ ശ്രമിക്കകയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ വടക്കേക്കര പറഞ്ഞു. 
വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡോസൾഫാൻ അനുകൂല നിലപാടെടുത്ത  ജില്ലാ കലക്ടറെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണം. കലക്ടറുടേത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. എൻഡോസൾഫാൻ ദുരിതം വിതച്ച മണ്ണിൽ നിന്നും ദുരിതബാധിതരെ അപമാനിക്കുന്ന സമീപനം സ്വീകരിച്ച ജില്ലാ കലക്ടർ ഇരകളോട്  മാപ്പു പറയണമെന്നും, അദ്ദേഹം പറഞ്ഞു. 
ജില്ലാ ജനറൽ സെക്രട്ടറി അമ്പൂഞ്ഞി തലക്ലായി അധ്യക്ഷത വഹിച്ചു.അബ്ദുൽ ഖാദർ ചട്ടഞ്ചാൽ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകർ പ്രേമചന്ദ്രൻ ചോമ്പാല, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.രാമകൃഷ്ണൻ, എഫ്. ഐ.ടി.യു ജില്ലാ പ്രസിഡൻ്റ് ഹമീദ് കക്കണ്ടം, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് സിറാജുദ്ദീൻ മുജാഹിദ്, അബ്ദുൽ ലത്തീഫ് കുമ്പള, സി.എ മൊയ്തീൻ കുഞ്ഞി, അബ്ദുൽ സലാം എരുതുംകടവ് , ഫസൽ കോളിയാട്, മുഷ്താഖ് കൈന്താർ എന്നിവർ പ്രസംഗിച്ചു. യൂസുഫ് സ്വഗതവും എ.ജി ജമാൽ  നന്ദിയും പറഞ്ഞു.


No comments