JHL

JHL

കൊടിയമ്മയിലെ താൽകാലിക പാലം അശ്വാസമായി.



  1. കുമ്പള: കൊടിയമ്മയിലെ തകർന്ന പാലത്തിന് പകരം കവുങ്ങ് പാലം നിർമിച്ചത് വിദ്യാർഥികൾ ഉൾപ്പെടെ നാട്ടുകാർക്ക് ഏറെ ആശ്വാസമായി.  
  2. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് തകർന്ന കൊടിയമ്മ ജുമാ മസ്ജിദിനു സമീപത്തെ പാലത്തിനു മുകളിലാണ്  പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ കവുങ്ങ് കൊണ്ടുള്ള താൽകാലിക നടപ്പാലം നിർമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കവുങ്ങ്പാലം നിർമിച്ച് താൽകാലിക പരിഹാരമുണ്ടാക്കിയത്.ഇതോടെ പ്രദേശത്തെ വിദ്യാർഥികൾക്ക് സ്കൂളിലേക്കും മദ്റസയിലേക്കും  കിലോമീറ്റർ ചുറ്റിയുള്ള  യാത്രക്ക് പരിഹാരമായി. അതേ സമയം കാസർകോട് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ സ്ഥലം സന്ദർശിച്ച് നാട്ടുകാരുമായി ചർച്ച നടത്തി.

No comments