JHL

JHL

ആരോഗ്യ ബോധവത്കരണവും പ്ലാസ്റ്റിക് മാലിന്യ ശേഖരണവുംനടത്തി


കുമ്പള (www.truenewsmalayalam.com 26 july 2019):  കുമ്പള ഗ്രാമപഞ്ചായത് പതിനാറാം  വാർഡ് ആരോഗ്യ ശുചിത്വപോഷണ സമിതിയുടെ  ആഭിമുഖ്യത്തിൽ  ആരോഗ്യ ബോധവത്കരണവും പ്ലാസ്റ്റിക് മാലിന്യ ശേഖരണവുംനടത്തി. പേരാൽ കുടുംബ ക്ഷേമ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ
ഗാർഹിക പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള ഹരിതകർമ്മ സേനയുടെ
 ഉത്ഘാടനവും, വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരണ  ഉത് ഘാടനവും വാർഡ് മെമ്പർ വി.പി.അബ്ദുൾ ഖാദർ നിർവ്വഹിച്ചു.
"പ്ലാസ്റ്റിക്കും ഹരിതകർമ്മസേനയുമെന്ന "വിഷയത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി. ക്ലാസ്സെടുത്തു. ജെ.പി.എച്.എൻ വിജയമ്മസ്വാഗതവും ഹരിതകർമ്മസേനാംഗം പദ്മാവതി നന്ദിയും പറഞ്ഞു.
ആശ വർക്കർമാർ,കുടുംബശ്രീ, ഹരിതകർമ്മസേനാംഗങ്ങൾ. ഐ.സി.ഡി.എസ്.വർക്കേഴ്‌സ്, എം.എൻ ആർ.ഇ.ജി വർക്കേർസ് തുടങ്ങിയവർ പങ്കെടുത്തു.

No comments