JHL

JHL

സൗജന്യ മെഡിക്കൽ ക്യാമ്പ്


 കുമ്പള: മെഡിസിറ്റി ഹെൽത്ത് കെയർ  കുമ്പളയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
          രാവിലെ  9.30 മണി മുതൽ ഉച്ച 2.30 വരെ  നടക്കുന്ന ക്യാമ്പിൽ മംഗളൂരുവിലെ പ്രശസ്തരായ ഡോക്ടർമാർ സംബന്ധിക്കും. ജനറൽ ഫിസിഷ്യൻ, പ്രമേഹ രോഗം,  ഗൈനക്കോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റുകളുടെ  സേവനം ലഭ്യമാകും. കൂടാതെ നൂറു പേർക്ക് സൗജന്യ ക്രിയാറ്റിനിൻ, ഷുഗർ,  കൊളസ്ട്രോൾ ടെസ്റ്റുകളും നൂറു പേർക്ക് ഹെൽത്ത് കാർഡ് വിതരണവും ഉണ്ടായിരിക്കും.
         വാർത്ത സമ്മേളനത്തിൽ ആശ്രയ ഹെൽത്ത്  കെയർ പ്രവർത്തകരായ നവാസ്, ഫസൽ റഹ്മാൻ, മെഡിസിറ്റി ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഹരിപ്രസാദ്, ത്വാഹ എന്നിവർ സംബന്ധിച്ചു

No comments