JHL

JHL

യെദ്യൂരപ്പ വിശ്വാസവോട്ട് നേടി


ബംഗളൂറു (www.truenewsmalayalam.com 29 july 2019) :കര്‍ണാടകയില്‍ യെദ്യൂരപ്പ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചു. വിശ്വാസ വോട്ടിനെ എതിര്‍ക്കുന്നുവെന്ന് സിദ്ധരാമയ്യ. ജനാധിപത്യ വിരുദ്ധമായി രൂപീകരിച്ച സര്‍ക്കാരാണ് അധികകാലം യെദ്യൂരപ്പക്ക് മുന്നോട്ട് പോകാനാവില്ലെന്നും സിദ്ധരാമയ്യ. വിശ്വാസവോട്ട് നേടിയതോടെ ആറ് മാസത്തേക്ക് ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ ഭരണം ഉറപ്പിച്ചു.

നിരവധി നാടകങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ അപ്രതീക്ഷിതമായൊന്നും നടക്കാതെയാണ് ബി.ജെ.പിയും യെദ്യൂരപ്പയും വിശ്വാസവോട്ട് നേടിയത്. രാവിലെ പത്തിന് സഭ ചേര്‍ന്ന ശേഷമായിരുന്നു വിശ്വാസവോട്ടെടുപ്പ്. ശബ്ദവോട്ടോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്.

ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. 107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. ഇതോടെ കേവല ഭൂരിപക്ഷം 105 ആയി മാറി. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍ മാത്രമാണ്.

No comments