JHL

JHL

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ്​ ബി.എസ്​ യെദിയൂരപ്പ ഇന്ന്​ വൈകിട്ട്​ ആറുമണിക്ക്​ സത്യപ്രതിജ്ഞ ചെയ്യും.


കാസർകോട്(www.truenewsmalayalam.com 26 jul 2019): ഇന്ന് 12.30 ന്​ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ യെദിയൂരപ്പ​ ഗവർണറെ കണ്ടിരുന്നു. കൂടിക്കാഴ്​ചയിൽ ഗവർണർ വൈകിട്ട്​ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുകയായിരുന്നുവെന്ന്​ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

പ്രതിപക്ഷ നേതാവായി തെര​ഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ നിയമസഭാ കക്ഷി യോഗം വിളിക്കേണ്ടതില്ലെന്നും ഇന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ നേരത്തെ​ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സ്​പീക്കർ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കിരുന്നു. ഇത്​ ബി.ജെ.പിക്ക് തിരിച്ചടിയായി. സഭയിൽ  ഭൂരിപക്ഷം തെളിയിക്കാനായതിനാൽ സർക്കാർ രൂപീകരിക്കാൻ അർഹതയുണ്ടെന്ന വാദമാണ്​ ബി.ജെ.പി ഉന്നയിച്ചത്​. 

No comments