JHL

JHL

മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു


കോഴിക്കോട്(www.truenewsmalayalam.com 27 july 2019) മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ഐ തങ്ങള്‍ അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ പത്രാധിപരായിരുന്നു.

പത്രപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍ എന്നീനിലകളില്‍ പ്രശസ്തനായിരുന്നു. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായി തുടങ്ങിയ അദ്ദേഹം പിന്നീട് ചന്ദ്രിക ദിനപത്രത്തിന്റെ എഡിറ്ററായി. വര്‍ത്തമാനം ദിനപത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററും മാപ്പിളനാട് പത്രത്തിന്റെ പത്രാധിപരുമായും പ്രവര്‍ത്തിച്ചു. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ലീഗ്​ സൈദ്ധാന്തികനും ചരിത്രകാരനുമായ അദ്ദേഹം നിരവധി പുസ്​തകങ്ങൾ രചിച്ചിട്ടുണ്ട്​. ച​ന്ദ്രികയുടെ മുൻ ​പത്രാധിപരായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്​ നേതൃത്വം നൽകിയ കൺട്രോൾ ബോർഡിൻെറ ഫുൾ ടൈം മെമ്പറായിരുന്നു.

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത്​ കാരക്കുന്നിൽ എം.കുഞ്ഞിക്കോയ തങ്ങളുടെയും ഷരീഫ ബീവിയുടെയും മകനായാണ്​ എം.ഐ തങ്ങളുടെ ജനനം. ചന്ദ്രിക ദിനപത്രത്തി​ൽ സബ്​ എഡിറ്ററായി തുടങ്ങിയ അദ്ദേഹം പിന്നീട്​ നിരവധി പത്രങ്ങളിൽ പ്രവർത്തിച്ചു. ആത്​മീയതയുടെ അഗ്​നിനാളങ്ങൾ, മുസ്​ലിം രാഷ്​ട്രീയം ഇന്ത്യയിൽ, ഇന്ത്യയിലെ മുസ്​ലിം രാഷ്​ട്രീയത്തിൻെറ കഥ, ആഗോളവൽക്കരണത്തിൻെറ അനന്തരഫലങ്ങൾ, സർ സയ്യിദ്​ ജീവചരിത്രം എന്നിവയാണ്​ പ്രധാനകൃതികൾ.

No comments