JHL

JHL

വെള്ളക്കെട്ട് ഒഴിയുന്നില്ല : മൊഗ്രാൽ ഗാന്ധിനഗർ,നാങ്കി തീരപ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ.


മൊഗ്രാൽ. നാങ്കി  കടപ്പുറത്തെയും,ബണ്ണാത്തം കടവിലെയും  ഗാന്ധി നഗറിലെയും,  വെള്ളക്കെട്ടിന് പരിഹാരമായില്ല. 25ഓളം വീടുകൾക്കു ചുറ്റും വെള്ളം കെട്ടിനിൽക്കുന്ന തിനാൽ പ്രദേശം പകർച്ചവ്യാധി ഭീഷണിയിലായി. കക്കൂസ് മാലിന്യ കുഴികളിൽ വെള്ളം നിറഞ്ഞതാണ് ആരോഗ്യ ഭീഷണി കൂടി ഉടലെടുത്തിരിക്കുന്നത്. അതിനിടെ കൊപ്പളം  അംഗൻവാടി കെട്ടിടത്തിനും വെള്ളക്കെട്ട് ഭീഷണിയായിട്ടുണ്ട്.

 പ്രദേശത്തെ വീടുകളിലെ കുടിവെള്ള കിണറുകൾക്ക് ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ ശുദ്ധജല തടസ്സവും നേരിടുന്നുണ്ട്. പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നതിനാൽ തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

 കൊപ്പളം ആവിയിൽ കെട്ടിക്കിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടാനാവശ്യമായ നടപടി റവന്യൂ -തദ്ദേശ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നാങ്കി കടപ്പുറത്തെയും ഗാന്ധിനഗറിലെയും വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളക്കെട്ട് കാരണം വീട്ടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഇപ്പോൾ നിലവിലുള്ളത് പ്രത്യേകിച്ച് കുട്ടികൾ. വിഷയത്തിനെ ഗൗരവം മനസ്സിലാക്കി അടിയന്തര ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

No comments