JHL

JHL

കനത്ത മഴ തുടരുന്നു. ജില്ലയിൽ പരക്കെ നാശനഷ്ടം. റോഡുകളും പാലങ്ങളും തകർന്നു



കുമ്പള : കനത്ത മഴ തുടരുന്നു. ജില്ലയിൽ പരക്കെ നാശനഷ്ടം. റോഡുകളും പാലങ്ങളും തകർന്നു
തുടർച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി യാത്രക്കാർ ദുരിതത്തിലായി. കൊടിയമ്മയിൽ പാലം തകർന്ന് ഗതാഗതം ദുസ്സഹമായി . കുണ്ടങ്കറെടുക്ക , നാരായണമംഗലം, മൊഗ്രാൽ തുടങ്ങിയ ഭാഗങ്ങളിൽ പല വീടുകളിലും വെള്ളം കയറി.



കനത്ത മഴ മൊഗ്രാൽ  തീരദേശം ഒറ്റപ്പെട്ടു: നാങ്കി, ഒളച്ചാൽ, മീലാദ് നഗർ  പ്രദേശങ്ങളിലെ ഇരുപത്തഞ്ചോളം വീടുകളിൽ വെള്ളം കയറി.

മൊഗ്രാൽ. കനത്തമഴ മൊഗ്രാൽ  തീരപ്രദേശത്തും, വളച്ചാൽ, മീലാദ് നഗർ  പ്രദേശങ്ങളിലും ദുരിതം വിതച്ചു. 25 ഓളം വീടുകൾ വെള്ളക്കെട്ട് കാരണം ഒറ്റപ്പെട്ട നിലയിലാണ്. അഞ്ചോളം വീടുകളിൽ വെള്ളം കയറി. കൊപ്പളം,   നാങ്കി  തീരദേശ റോഡ് വെള്ളത്തിൽ മുങ്ങി കിട ക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം സംവിധാനവും നിലച്ചു. ഇതോടെ തീരപ്രദേശം തീർത്തും ഒറ്റപ്പെട്ട നിലയിലായി.

നാങ്കിയിൽ അബ്ദുള്ളകൽസി ,  അഷ്റഫ്, എം എസ് അബ്ദുല്ല കുഞ്ഞി, അബൂബക്കർ, ഫാറൂഖ്,നീന്തൽ താരം മുഹമ്മദ്‌ കുഞ്ഞി  തുടങ്ങി പതിനഞ്ചോളം വീടുകളും, ഒളച്ചലിൽ  ഇബ്രാഹിം, ഖാദർ, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കൊപ്പളം  തുടങ്ങിയ പത്തോളം വീടുകളിലും, മീലാദ്നഗറിൽ ഇബ്രാഹിമിന്റെ വീടും വെള്ളക്കെട്ട് എന്നാൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. ഇതിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറുകയും ചെയ്തു.

 അശാസ്ത്രീയമായ ലിങ്ക് റോഡ് നിർമ്മാണങ്ങളും, ചുറ്റുമതിലുകലുമാണ്  നാങ്കി കടപ്പുറത്തു  വെള്ളക്കെട്ടിന് കാരണമാകുന്നത്.ഓളച്ചലിലാകട്ടെ  പുഴയിലേക്ക് വെള്ളം ഒഴുകി പോകുന്ന ഓവുചാലുകൾ അടഞ്ഞതാണ്  വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്.

 കോപ്പളത്തിലെ  ആവിയിൽ കെട്ടികിടക്കുന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടാൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ നാങ്കി പ്രദേശത്തെ  വെള്ളക്കെട്ടിന് പരിഹാരമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. അധികൃതരുടെ സന്ദർശനവും സൗജന്യറേഷൻ പ്രഖ്യാപനവും ഒഴിവാക്കി ജീവിക്കാനുള്ള സുരക്ഷിത മാർഗമാണ് ഞങ്ങൾക്ക് വേണ്ടതെന്ന് ദുരിതമനുഭവിക്കുന്നവർ പറയുന്നു.


No comments