JHL

JHL

ബദിയടുക്ക പോലീസ് സംഘ് പരിവാർ പ്രതികളെ സംരക്ഷിക്കുന്നു - യൂത്ത് ലീഗ്


ബദിയടുക്ക : ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ പെർളയിൽ പശു കടത്തിന്റെ പേരിൽ വണ്ടി തടഞ്ഞ് യുവാക്കളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുകയും പണവും മറ്റും തട്ടിയെടുക്കുകയും ചെയ്ത സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും സംഘ് പരിവാർ പ്രവർത്തകരായ പ്രതികളെ അറസ്റ്റ് ചെയ്യാതെ അവരെ സംരക്ഷിക്കുകയാണ് ബദിയടുക്ക പോലീസ് ചെയ്യുന്നതെന്ന് യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഇഖ്ബാൽ ഫുഡ് മാജിക് ജനറൽ സെക്രട്ടറി ഹൈദർ കുഴപ്പം കുഴി പ്രസ്താപിച്ചു. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കകയാണ് പോലീസ് ചെയ്തത്. എന്നാൽ കോടതി ജാമ്യം നിഷേധിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും പ്രതികൾക്ക് സംരക്ഷണം കൊടുക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹമാണ്. അതിർത്തി പ്രദേശത്ത് വർഗ്ഗീയ പ്രശ്നങ്ങളുണ്ടാക്കി കലാപമുണ്ടാക്കാനാണ് ഈ അക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത്
 പശു കടത്തിന്റെ പേരിൽ കേരളത്തിൽ നടന്ന ആദ്യത്തെ അക്രമ സംഭവമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് കേരള പോലീസ് സേനക്ക് തന്നെ അപമാനമാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും ശക്തമായ സമരത്തിന് യൂത്ത് ലീഗ്  തയ്യാറാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

No comments