JHL

JHL

കുമ്പളയിൽ പോലീസ് സ്റ്റേഷന് മൂക്കിന് താഴെ ഒറ്റ നമ്പർ ലോട്ടറി സജീവം.


കുമ്പള (www.truenewsmalayalam.com 31 july 2019) : പോലീസ് സ്റ്റേഷന് മീറ്ററുകൾ മാത്രം അകലെ കുമ്പളയിൽ ഒറ്റ നമ്പർ ലോട്ടറി സജീവം. രാവിലെ എട്ട് മണിയോടെ പണമടച്ച് നമ്പറെടുത്ത് തുടങ്ങുന്ന ചൂതാട്ടം  പതിനൊന്ന് മണിയോടെ അവസാനിക്കും. തുടർന്ന്  ഉച്ച്യ്ക്ക് മൂന്ന് മണിയോടെ ഫലം അറിയുന്നതോടെ വീണ്ടും സജീവമാകും. പോലീസ് സ്റ്റേഷന് ഏതാനുംവാര അകലെ ഒരു പെട്ടിക്കടയുടെ പിറകു വശം കേന്ദ്രീകരിച്ചാണ് വൻ തോതിൽ ചൂതാട്ടം നടക്കുന്നത്. വിദ്യാലയങ്ങളിലേക്ക് പോകുന്ന വഴിവക്കിലാണ് പരസ്യമായ ചൂതാട്ടം. പോലീസ് സ്റ്റേഷൻ റോഡ്, ബദിയടുക്ക റോഡ്, കുണ്ട ങ്കറടുക്ക, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവയാണ് ലോട്ടറി  കേന്ദ്രങ്ങൾ. നേരത്തെ പോലീസ് കർശനമായി നടപടിയെടുത്തപ്പോൾ നിലച്ച ഒറ്റ നമ്പർ കേന്ദ്രങ്ങൾ ഇപ്പോൾ കുറേ മാസമായി സജീവമായിട്ടെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ഇത് പോലുള്ള ഒരു ചൂതാട്ട കേന്ദ്രത്തിൽ രാവിലെ ലോട്ടറിക്കുള്ള കാശുമായി വിട്ട പേൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയെ തുടർന്ന് ഇത്തരം കേന്ദ്രങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടികൾ എടുത്തിരുന്നു.പക്ഷെ പോലീസ് നടപടി ഇല്ലാതായതോടെ ലോട്ടറി കേന്ദ്രങ്ങൾ സജീവമായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഭാഗത്താണ്  ഇത്തരം  കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വിദ്യാർത്ഥികൾക്കടക്കം ശല്യമായിരിക്കുകയാണ് ഇത്തരം കേന്ദ്രങ്ങളെന്ന് നാട്ടുകാർ പറയുന്നു. പാവപ്പെട്ട തൊഴിലാളികളടക്കമുള്ള ആളുകളാണ് നമ്പറെടുക്കാൻ  ഇവിടെ എത്തിച്ചേരുന്നത്. തലപ്പാടി കേന്ദ്രീകരിച്ചുള്ള വൻ മാഫിയ തന്നെ ഇതിനു പിന്നിൽ ഉണ്ട് എന്നാണറിയുന്നത്. വെക്കുന്ന പണത്തിന്റെ ഏഴ് ഇരട്ടിയാണ് ലോട്ടറി അടിച്ചവർക്ക് ലഭിക്കുന്നത്. 100 രൂപ വെക്കുന്ന ആൾക്ക് 700 രൂപ ലഭിക്കും. 1000 രൂപക്ക് ഏഴായിരം എന്നിങ്ങനെയാണ്  വാഗ്ദാനം. അദ്ധ്വാനിച്ച പണം ചൂതാട്ടം നടത്തി നിരവധി കുടുംബങ്ങളാണ് വഴിയാധാരമായത്. മയക്ക് മരുന്ന് കച്ചവടവും ഇതോടൊപ്പം നടക്കുന്നതായും പറയപ്പെടുന്നു. 

No comments