JHL

JHL

അബു ദാബി കെ എം സി സി ചെർക്കളം അബ്ദുല്ല അനുസ്മരണം ജൂലൈ 26 നു വെള്ളിയാഴ്ച : പി കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തും .

അബു ദാബി : മുൻ മന്ത്രിയും , മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സമുന്നത നേതാവും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറുമായിരുന്ന മർഹും ചെർക്കളം അബ്ദുല്ല സാഹിബ് അസുസ്മരണ സമ്മേളനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക്  അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് സംഘടിപ്പിക്കുവാൻ  കാസറഗോഡ് ജില്ല കെ എം സി സി പ്രവർത്തക സമിതി യോഗം തീരുമാനിച്ചു . സംസ്ഥാന യൂത്ത്  ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് അനുസ്മരണ പ്രഭാഷണം നടത്തും . കെ എം സി സി കേന്ദ്ര ,സംസ്ഥാന , ജില്ലാ നേതാക്കളും വ്യവസായ പ്രമുഖരും പരിപാടിയിൽ സംബന്ധിക്കും .പ്രവർത്തന സമിതി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ റഹിമാൻ പൊവ്വൽ അദ്ധ്യക്ഷത വഹിച്ചു , സംസ്ഥാന കെ എം സി സി ട്രഷറർ പി കെ അഹമ്മദ് ബല്ലാ കടപ്പുറം ഉത്ഘാടനം ചെയ്ത് , സംസ്ഥാന  ഓർഗനൈസിംഗ് സെക്രട്ടറി സമീർ തൃക്കരിപ്പൂർ , സാദത്ത് തൃക്കരിപ്പൂർ , സുബൈർ വടകരമുക്ക്, ഷമീം ബേക്കൽ,അഷ്‌റഫ് ബദിയടുക്ക ,സെഡ് എ മൊഗ്രാൽ , മുഹമ്മദ് ആലംപാടി , മുജീബ് മൊഗ്രാൽ , അസിസ് പെർമുദെ തുടങ്ങിയവർ സംസാരിച്ചു . അബ്ദുൽ റഹിമാൻ പുല്ലൂർ , ഹനീഫ വണ്ണാത്തിക്കണം  ,അബ്ദുൽ അസീസ് കീഴൂർ , അബ്ദുൽ റഹിമാൻ കമ്പള, സവാദ് ബന്തിയോട് , അഷ്‌റഫ് പൂച്ചക്കാട് , ഇർഷാദ് പച്ചാണി, പി കെ അഷ്‌റഫ് ദേലംപാടി , അസീസ് ആറാട്ടുകടവ് ,ഉമ്പു ഹാജി പെർള , അഷ്‌റഫ് കീഴൂർ ,ഹനീഫ മാങ്ങാട് , മജീദ് ചിത്താരി, ഖാലിദ് , ഹാരിസ് പള്ളിക്കര ,ഷാഫി നാട്ടക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല സ്വാഗതവും , ഇസ്മായിൽ ഉദിനൂർ നന്ദിയും പറഞ്ഞു .

No comments