JHL

JHL

പി.എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ജില്ലാ പഞ്ചായത്തു മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി നൽകുന്നു

കാസറഗോഡ് :ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  മത്സര പരീക്ഷകൾക്ക്  തയ്യാറെടുക്കാനും  ജോലി സംബന്ധമായ കഴിവുകൾ നേടിയെടുക്കാനും ലക്‌ഷ്യം വെച്ച് കൊണ്ട് കേരള സ്റ്റാർട്ടപ് മിഷൻ - എൻട്രി  മൊബൈൽ അപ്ളിക്കേഷൻ എന്നിവരുമായി  സഹകരിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പദ്ധതി.ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന  യോഗ്യരായ 300 പേർക്ക് മൊബൈൽ ആപ്ലിക്കേഷൻ സൗജന്യമായി നൽകും.മുനിസിപ്പാലിറ്റി പഞ്ചായത്തുകൾ മുഖേനയാണ് അപേക്ഷ സ്വീകരിക്കുക.എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അപേക്ഷ ഫോമുകൾ ലഭ്യമാണ്  .വാർഡ് മെമ്പർമാരോ മറ്റു ജന പ്രതിനിധികളോ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ചു യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും .കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി പരീക്ഷകളിലെ ലെ മുഴുവൻ കോഴ്സുകളും Degree Level, Plus 2 Level, LDC level, LGS level, KAS, K TET, Staff Nurse തുടങ്ങിയവ ഒരു വർഷത്തേക്ക് 1699 രൂപയാണ്  സാധാരണഗതിയിൽ എൻട്രി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.കാസറകോടുകാരനായ മുഹമ്മദ് ഹിസാമുദ്ധീൻ സഹ സ്ഥാപകനായിട്ടുള്ള സ്റ്റാർട്ടപ്പാണ് എൻട്രി. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ആയി ഇതുവരെ ഏഴര ലക്ഷം ഉപയോക്താക്കൾ എൻട്രിയുടെ  യുടെ മൊബൈൽ അപ്ളിക്കേഷൻ ഉപയോഗിച്ചു  മത്സരപ്പരീക്ഷകൾക്കു തയ്യാറെടുത്തു കൊണ്ടിരിക്കുന്നു.2019-2020  വർഷം 50 ലക്ഷം  ഉദ്യോഗാർത്ഥികളെ ആണ് എൻട്രി ലക്ഷ്യമിടുന്നത്.കാസറകോട് നിന്നും കൂടുതൽ യുവാക്കളെ പി.എസ്.സി പരീക്ഷകൾക്ക് പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക്  8075916423
എന്ന നമ്പറിൽ ബന്ധപ്പെടുക.

*നിബന്ധനകൾ*
1.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് മാത്രമാണ് അർഹത.(വരുമാന സർട്ടിഫിക്കറ്റോ ,വാർഡ് മെമ്പർമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ നിർദേശിച്ചാൽ പരിഗണിക്കാം )

2.അപേക്ഷകർ 35 വയസ് കടക്കാത്ത കാസർകോട് സ്വദേശികളായ യുവതി യുവാക്കൾ ആയിരിക്കണം.

3.അപേക്ഷകർ നിശ്ചിത അപേക്ഷ ഫോറം പൂരിപ്പിച്ചു ജൂലൈ 30 നകം അതാത് പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഏൽപ്പിക്കണം.പൂരിപ്പിച്ച അപേക്ഷകൾ കാസറകോട് ജില്ലാ പഞ്ചായത്തിൽ നേരിട്ടും സ്വീകരിക്കുന്നതാണ്.



No comments