JHL

JHL

സിദ്ധാർത്ഥയുടെ ആത്മഹത്യ. കഫേ കോഫീ ഡേ ഓഹരി വിലയിൽ വൻ ഇടിവ്

മുംബൈ (www.truenewsmalayalam.com 31 july 2019) : സ്ഥാപകന്റെ തിരോധാനവും മരണവുമൊക്കെ സംഭവിച്ചതോടെ കഫേ കോഫി ഡേ ഓഹരിവില ഇടിഞ്ഞു. കോടികൾ കടം വന്നതോടെ സ്ഥാപകന്‍ വി.ജി. സിദ്ധാർത്ഥ തിങ്കളാഴ്ച പുഴയിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.ബുധനാഴ്ച  രാവിലെയാണ് മൃതദേഹം കിട്ടിയത്.

സിദ്ധാര്‍ത്ഥയെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ ഓഹരികളില്‍ വലിയ ഇടിവ് സംഭവിച്ചു. 154.05 രൂപയില്‍നിന്ന് 72.80 രൂപയിലേക്ക് 20 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ഈ ഓഹരിയുടെ ഇന്നേവരെയുള്ള ഏറ്റവും താഴ്ന്ന വിലയാണിത്.
മികച്ച കോഫിഹൗസ് ശൃംഖലയായ ‘സ്റ്റാര്‍ബക്‌സി’ന്റെ ഇന്ത്യന്‍ എതിരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന കഫേ കോഫി ഡേ എന്റര്‍പ്രൈസസില്‍ സിദ്ധാര്‍ഥയ്ക്ക് 32.75 ശതമാനം ഓഹരികളാണുള്ളതെന്നു വ്യക്തമായിട്ടുണ്ട്. ഒട്ടേറെ ബിസിനസുകളുള്ള ഗ്രൂപ്പിന്റെ പ്രധാന ബിസിനസാണ് കഫേ കോഫി ഡേ. ഐ.ടി. കമ്പനിയായ ‘മൈന്‍ഡ്‌ട്രീ’യുടെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍കൂടിയാണ് വി.ജി. സിദ്ധാര്‍ഥ.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ‘മൈന്‍ഡ്ട്രീ’യുടെ 20 ശതമാനം ഓഹരികള്‍ 3300 കോടി രൂപയ്ക്ക് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ ആന്‍ഡ് ടി) സിദ്ധാര്‍ഥയില്‍നിന്ന് വാങ്ങിയിരുന്നു. ‘മൈന്‍ഡ്ട്രീ’യിലെ ഓഹരികള്‍ സിദ്ധാര്‍ഥ വിറ്റത് 2900 രൂപയുടെ കടബാധ്യത തീര്‍ക്കാനായിരുന്നെന്നു പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

No comments