JHL

JHL

കഫെ കോഫീ എ ഡേ ഉടമസ്ഥനും കർണ്ണാടക മുൻ മുഖ്യമന്ത്രിയുടെ മരുമകനുമായ സിദ്ധാർത്ഥ് നേത്രാവതിപ്പുഴയിൽ ചാടി മരിച്ചു?


മംഗളൂറു (www.truenewsmalayalam.com 30 July 2019): കർണ്ണാടക മുൻ മുഖ്യമന്ത്രിയുടെ മരുമകനും കഫെ കോഫീ എ ഡേ ഗ്രൂപ്പ് ഉടമസ്ഥനുമായ സിദ്ധാർത്ഥ ഹെഗ്‌ഡെയെ  തിങ്കളാഴ്ച രാത്രി നേത്രാവതിപ്പുഴക്ക് സമീപം  കാണാതായി. . രാത്രി വൈകി തന്റെ KA 03 NC 2592 ഇന്നോവ കാറിൽ മംഗളൂറു നേത്രാവതി പാലത്തിലെത്തിയ അദ്ധേഹം കുറച്ച് നടന്ന് തിരിച്ച് വരാം എന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു. തുടർന്ന് പാലത്തിൽ നിന്ന് കാണാതായതായി  ഡ്രൈവർ ബസവരാജ്‌ പാട്ടീൽ  പറയുന്നു. ഉള്ളാൾ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുന്നു. കർണ്ണാടകയിലും പുറത്തും വ്യാപിച്ച് കിടക്കുന്ന വൻ കിട കഫറ്റീരിയ ഗ്രൂപ്പായ കഫെ കോഫീ എ ഡേ ഉടമസ്ഥനാണ് സിദ്ധാർത്ഥ ഹെഗ്‌ഡെ.



No comments