JHL

JHL

കാസർഗോഡ് സിവിൽ സ്റ്റേഷൻ പഞ്ചിങ്ങ് യന്ത്രം നോക്കുകുത്തി. ഒഴിഞ്ഞ കസേരകളുമായി ജില്ലാ ഭരണസിരാ കേന്ദ്രം


കാസർകോട്: ജില്ലാ ഭരണകൂടം ലക്ഷങ്ങൾ ചെലവഴിച്ച് സിവിൽ സ്‌റ്റേഷനിൽ സ്ഥാപിച്ച പഞ്ചിംഗ് സംവിധാനം നോക്കുകുത്തിയായി. കളക്ടറേറ്റിൽ പല ബീ ലോക് പഞ്ചിംഗ് സംവിധാനം പ്രവർത്തിക്കുന്നില്ല. പ്രവർത്തനം നിലച്ചതോടെ പല ഓഫീസുകളിലും ആളില്ലാ കസേരകൾ നിത്യസംഭവമായതായി. 2014 ൽ ആണ് 10 ലക്ഷം രൂപ ചെലവിട്ട് സിവിൽ സ്‌റ്റേഷനിലെ ആറു ബ്ലോക്കുകളിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചത്. സംവിധാനം ഒരുക്കുന്നതിന് കെൽട്രോണിനായിരുന്നു ചുമതല.
തുടക്കത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പഞ്ചിംഗ് സംവിധാനം എല്ലാ മാസവും വിലയിരുത്താറുണ്ടായിരുന്നു. എന്നാൽ ചില ബ്ലോക്കുകളിലെ പഞ്ചിംഗ് കേടായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അത് നന്നാക്കാൻ കഴിഞ്ഞില്ല. പഞ്ചിംഗ് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തിയാൽ അടുത്ത ദിവസം അതാത് സ്ഥാപനങ്ങളിലെ വകുപ്പ് മേധാവികൾ പ്രിന്റ് എടുത്തു സൂക്ഷിക്കുന്നത് പതിവായിരുന്നു.എന്നാൽ ഇപ്പോൾ ഇത്തരത്തിലുള്ള പ്രിന്റ് വരാത്തത് തന്നെ മാസങ്ങളായെന്ന് ഒരു വകുപ്പ് മേധാവി പറഞ്ഞു. സംവിധാനം തകരാറായാലും ദിവസങ്ങൾ കഴിഞ്ഞാണ് നന്നാക്കുന്നതിന് ചുമതലയുള്ള കെൽട്രോണിനെ അറിയിക്കാറുള്ളത്. മനഃപൂർവ്വം വൈകിപ്പിക്കുന്നതായാണ് ആരോപണം. പഞ്ചിംഗ് സംവിധാനം താറുമാറായിട്ടും കളക്ടറേറിൽ നൽകിയ വിവരാവകാശത്തിന് പ്രവർത്തിക്കുന്നുണ്ടെന്ന മറുപടിയാണ് അധികൃതർ നൽകിയത്. കൂടാതെ ജില്ലാ കളക്ടർ എല്ലാമാസവും കാര്യങ്ങൾ കൃത്യമായി പരിശോധിക്കാറുണ്ടെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
വകുപ്പ് മേധാവികളടക്കം ചെന്നൈ മെയിലിന് വന്ന് വൈകിട്ട് മൂന്ന് മണിക്കുള്ള മംഗളുരു തിരുവനന്തപുരം എക്‌സ്പ്രസ്സിന് മുങ്ങുന്നത് പതിവാണ്. കണ്ണൂർ പാസഞ്ചറിനും മലബാർ എക്‌സ്പ്രസിനും വരുന്നവർ ഇപ്പോൾ രാവിലെ പത്തരയ്ക്ക് കാസർകോട്ട് എത്തുന്ന മംഗളുരു എക്‌സ്പ്രസിനും പതിനൊന്നരയ്ക്ക് എത്തുന്ന ചെന്നൈ മെയിലിനുമാണ് വരുന്നത്. ഇവർ വണ്ടിയിറങ്ങി കളക്ട്രേറ്റിൽ എത്തുമ്പോൾ ഉച്ചയാകും.

No comments