JHL

JHL

സ്കൂളിന് അവധിയെന്ന് വ്യാജ സന്ദേശം: കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം



കാസർകോട്(www.truenewsmalayalam.com 23jul2019)  : കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. നാളെ സ്കൂളിന് അവധി നൽകിയെന്ന തരത്തിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. സംഭവത്തിൽ കേസെടുക്കാൻ കളക്ടര്‍ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായതോടെ വിവിധ ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചതായുള്ള വ്യാജ പ്രചാരണങ്ങള്‍ ഏറിയിരുന്നു. അവധി പ്രഖ്യാപിച്ചതായുള്ള കളക്ടറുടെ അറിയിപ്പ് ഉണ്ടാക്കിയാണ് വ്യാജ സന്ദേശങ്ങള്‍ വാട്സാപ്പ് വഴി പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ്, വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസർകോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. 

കാസര്‍കോട് അഞ്ചാം ദിവസവും മഴ ശക്തമായി തുടരുകയാണ്. കാസര്‍കോട് രണ്ടിടത്ത് കൂടി ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മധുവാഹിനി പുഴ കര കവിഞ്ഞോഴുകിയതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ വീടുകള്‍ അപകടാവസ്ഥയിലാണ്. മൂന്ന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കാഞ്ഞങ്ങാട്, നീലേശ്വരം, പൂല്ലൂര്‍പെരിയ, മധൂര്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. 

No comments