JHL

JHL

മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ചെര്‍ക്കളം അബ്ദുള്ള അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


കാസർകോട് (www.truenewsmalayalam.com 28 july 2019) : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുള്ള സാഹിബിന്റെ ഒന്നാം ചരമ വാർഷികത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുൾ ഖാദർ മൗലവി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ സ്വാഗതം പറഞ്ഞു സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി സയ്യിദ് ഹാദി തങ്ങൾ പ്രാർത്ഥന നടത്തി.
മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി,കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി കുഞ്ഞികണ്ണൻ,എൻ. എ നെല്ലിക്കുന്ന് എം.എൽ.എ,കല്ലട്ര മാഹിൻ ഹാജി,എം.എസ് മുഹമ്മദ് കുഞ്ഞി,വി.കെ.പി ഹമീദലി,അസീസ് മരിക്ക,കെ. മുഹമ്മദ് കുഞ്ഞി,വി.പി അബ്ദുൽ ഖാദർ,വി.കെ ബാവ,പി.എം മുനീർ ഹാജി,മൂസ ബി ചെർക്കള,എ.ജി.സി ബഷീർ,എ.എം കടവത്ത്,കെ.ഇ.എ ബക്കർ,അബ്ദുല്ലക്കുഞ്ഞി ചെർക്കള,എ.ബി ശാഫി,ഒൺഫോർ അബ്ദുൾ റഹ്മാൻ,എം.ടി.പി കരീം,എ.കെ.എം അഷ്റഫ്,അഷ്റഫ് എടനീർ,ടി.ഡി കബീർ,ഖാദർ ചെങ്കള,ഹംസ തൊട്ടി,ഹാഷിം ബംബ്രാണി,അനസ് എതൃത്തോട്,ഇർശാദ് മൊഗ്രാൽ,അൻവർ ചേരങ്കൈ,ലുഖ്മാൻ തളങ്കര,ഷരീഫ് കൊടവഞ്ചി,എ.പി ഉമ്മർ,എ.എ അബ്ദുൾ റഹ്മാൻ,അഡ്വ. പി.എ ഫൈസൽ,ടി.പി കുഞ്ഞബ്ദുല്ല ഹാജി,ഖാദർ ഹാജി ചെങ്കള തുടങ്ങിയവർ പ്രസംഗിച്ചു.

No comments