JHL

JHL

തട്ടികൊണ്ടു പോയ പതിനേഴുകാരനെ മോചിപ്പിച്ചു.


കുമ്പള: ക്വട്ടേഷൻ സംഘം കാറിൽ തട്ടികൊണ്ടു പോയ വോർക്കാടി മജീർപ്പള്ളം കോളിയൂരിലെ ഹാരിസി (17) നെ പൊലിസ് തന്ത്രപരമായ നീക്കത്തിലൂടെ മോചിപ്പിച്ചതായാണ് വിവരം. ഇന്ന് രാവിലെ മംഗളൂരുവിലെ ക്വട്ടേഷൻ സംഘത്തിന്റെ കേന്ദ്രത്തിൽ  നിന്നും ഹാരിസിനെ പൊലിസ് കണ്ടെത്തി. 
ഹാരിസിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.കർണാടകയുടെയും കേരളത്തിലെയുംവിവിധ ഭാഗങ്ങൾ   കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തിനൊടുവിലാണ് പൊലിസിന്റെ ദൗത്യം വിജയം കണ്ടത്.
 കർണാടക പൊലിസിന്റെ സഹായവും ലഭിച്ചത് അന്വേഷണ സംഘത്തിന് തുണയായി.   അധോലോക സംഘവും ക്വട്ടേഷൻ സംഘവും പരസ്പരം വിലപേശുന്നതിനിടെ മോചനം വൈകുമെന്ന ആശങ്കയിലായിരുന്നു പൊലിസും  ബന്ധുകളും നാട്ടുകാരും. മോചിപ്പിക്കാൻ അൻപത് ലക്ഷം നൽകണമെന്ന്  അധോലോക സംഘവും പതിനഞ്ച് ലക്ഷം തന്നാൽ മതിയെന്ന് ക്വട്ടേഷൻ സംഘവുംതമ്മിൽ  വിലപേശിയതാണ് രണ്ട് ദിവസം അന്വേഷണ സംഘത്തെ കുഴക്കിയത്.
ഹാരിസിന്റ ബന്ധുക്കളെ അധോലോക സംഘത്തിലെ പ്രധാനികൾ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇരു സംഘങ്ങളുടെയും  നീക്കങ്ങൾ പൊലിസ് നിരീക്ഷിച്ച് വരികയായിരുന്നു.
ഹാരിസിന്റെ ബന്ധു ഉൾപ്പെട്ട രണ്ടു കോടി രൂപയുടെ സ്വർണ ഇടപാട് തർക്കമാണ് തട്ടികൊണ്ട് പോകലിൽ എത്തിയതെന്ന് പറയപ്പെടുന്നു.തിങ്കളാഴ്ച്ച രാവിലെ സഹോദരിയെ സ്കൂട്ടറിൽ മദറസയിൽ വിടാനായി കൊണ്ടു പോകുമ്പോൾ സ്കൂട്ടറിന് കുറുകെ കാർ നിർത്തി കാറിൽ തട്ടികൊണ്ടു പോവുകയായിരുന്നു. മംഗളൂരു തൊക്കോട്ടെ സ്വകാര്യ കോളജിലെ ഒന്നാം വർഷ പിയുസി വിദ്യാർഥിയാണ്ഹാരിസ്.

No comments