JHL

JHL

കാസഗോഡും ഡെങ്കിപ്പനി; മംഗളൂരുവിൽ ഡെങ്കിക്ക് പുറമെ മലേറിയയും


കാസറഗോഡ് (www.truenewsmalayalam.com 27 july 2019):ദക്ഷിണ കന്നടയിൽ മാത്രം  ഇന്നു  40 പേർക്ക്  ഡെങ്കിപ്പനി ബാധിച്ചതായും  55 പേർക്ക് മലേറിയയും പിടിപെട്ടതായും  സ്ഥിരീകരിച്ചു. കാസറഗോഡ് രണ്ട് പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. തളങ്കരയിൽ   നടത്തിയ പരിശോധനയിലാണ്  രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തിയത്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ഉറവിടം കണ്ടെത്തിയതിനെ തുടര്‍ന്ന്  ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരുന്നുതളിയും ഫോഗിംഗും നടത്തി. പരിസര ശുചീകരണം നടത്തുന്നതിനും മറ്റുമുള്ള ബോധവത്കരണവും നടത്തി. മാലിന്യങ്ങള്‍  പൊതുസ്ഥലത്ത് വലിച്ചെറിയരുതെന്നും തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

No comments