JHL

JHL

സ്വകാര്യ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി നാളെ ബേളയിൽ


കാസറഗോഡ് (www.truenewsmalayalam.com 26 july 2019): സ്വകാര്യ സന്ദർശനത്തിനായി കേരളത്തിലെത്തിയ ശ്രീലങ്കൻ പ്രധാന മന്ത്രി റെനിൽ വിക്രമസിംഗെ  നാളെ കുമ്പള ബേളയിലെ ക്ഷേത്രത്തിൽ സന്ദർശനം നടത്തും. ഇന്ന് രാവിലെ മംഗളുരുവിലെത്തിയ റെനിൽ വിക്രമസിംഗെ കുന്താപുരം, ഉഡുപ്പി  എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി.

 പ്രത്യേക പൂജകളും നടത്തി ഇന്ന് വൈകുന്നേരത്തോടെ ബേക്കലിൽ എത്തും. ബേക്കലിൽ സ്വകാര്യ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങി നാളെ രാവിലെ ബേളയിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രത്യേക പൂജക്കായി എത്തും,നേരത്തെ വെള്ളിയാഴ്ച രാവിലെ മംഗളൂരു വിമാനത്താവളത്തിലെത്തിയ  വിക്രമ സിംഗെ ഉഡുപ്പി സന്ദർശിച്ചു  ഹെലിക്കോപ്റ്ററിലാണ് യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം റോഡുമാർഗമാണ് അദ്ദേഹം ഉഡുപ്പിയിലെത്തിയത്. തുടർന്ന് കൊല്ലൂർ ശ്രീ കാംബികാ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. അതിനിടെ വിദേശ രാഷ്ട്രത്തലവന്റെ സന്ദർശനം കണക്കിലെടുത്ത് കാസറഗോഡ് കുമ്പള എന്നിവടങ്ങളിൽ പൊലിസ് സുരക്ഷ കർശനമാക്കി. കുമ്പള ബദിയഡ്ക്ക വിദ്യാനഗർ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥന്മാരുടെ മേൽനോട്ടത്തിൽ പട്രോളിംഗ് നടത്തുന്നുണ്ട്.

No comments