JHL

JHL

കനത്ത മഴ.വെള്ളത്തിൽ മുങ്ങി മംഗളൂറു റെയിൽവേ സ്റ്റേഷൻ


മംഗളൂറു (www.truenewsmalayalam.com 26 jul 2019): ഒരു ദിവസത്തെ നേരിയ ഇടവേളക്ക് ശേഷം തുടരുന്ന കനത്ത മഴയിൽ മംഗളൂറു റെയിൽവേ സ്റ്റേഷൻ വെള്ളത്തിൽ മുങ്ങി. വെള്ളിയാഴ്ച രാവിലെ പെയ്ത മഴയിൽ സ്റ്റേഷനും പ്ലാറ്റുഫോമുമടക്കം മുട്ടോളം വെള്ളത്തിൽ മുങ്ങിയത് വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരെ വലച്ചു . യഥാസമയത്ത് തീവണ്ടിയിൽ കയറാൻ പറ്റാതെ ടിക്കറ്റു ബുക്ക് ചെയ്ത പലർക്കും യാത്ര ചെയ്യാൻ സാധിച്ചില്ല. വെള്ളം കയറിയതിനാൽ വാഹനങ്ങൾക്കും  സ്റ്റേഷൻ പരിസരത്ത് എത്താൻ പറ്റുന്നില്ല.  

No comments