JHL

JHL

എൻഡോസൾഫാൻ അനുകൂല നിലപാടെടുത്ത ജില്ലാ കലക്ടറെ പുറത്താക്കുക - സോളിഡാരിറ്റി


കാസർകോട്: കാസർകോട് ജില്ലയിലെ ആയിരക്കണക്കിന് എൻഡോസൾഫാൻ രോഗികളുടെ മുഖത്ത് നോക്കി കമ്പനിയെ വെള്ളപൂശാൻ ശ്രമിച്ച ജില്ലാ കലക്ടറെ ഉടൻ പുറത്താക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ വലിയ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ കൂടിയാണദ്ദേഹം. അന്താരാഷ്ട്ര വേദികളിൽ ഉൾപ്പടെ എൻഡോസൾഫാൻ മാരക കീടനാശിനിയാണ് എന്നും കാസർകോട് ജില്ലയിൽ തളിച്ചത് എൻഡോസൾഫാനാണെന്നും ജില്ലയിൽ ആയിരക്കണക്കിന് രോഗികൾ മരണപ്പെട്ടതും ദുരിതബാധിതരായതും എൻഡോസൾഫാൻ കാരണമാണെന്നും നിരവധി പഠനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതാണ്. വിഷയത്തിൽ  നിരുത്തരവാദ പ്രസതാവനയണ് കലക്ടർ നടത്തിയത്. കൃത്യമായ അളവിൽ ഉപയോഗിച്ചില്ലായെങ്കിൽ ഏതൊരു കീടനാശിനിയെ പോലെയും എൻഡോസൾഫാനും വിഷമായി മാറുമെന്ന് പറയുന്ന പ്രസ്താവനയിലൂടെ കമ്പനിയെ വീണ്ടും ന്യായീകരിക്കുകയാണ് കലക്ടർ ചെയ്തത്. വിഷയത്തിൽ യുവജന സംഘടനകൾ നിലപാട് വെക്തമാക്കണമെന്നും കലക്ടറെ തൽസ്ഥാനത്തു നിന്നും നീക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് യു.സി മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ഇസ്മായിൽ അഹ്മദ്, സെക്രട്ടറിമാരായ സി.എ യൂസുഫ്, കെ.വി ഇസാസുല്ലാഹ്, പി.സി മുഹമ്മദ് സമീർ , എൻ.എം റിയാസ് എന്നിവർ സംസാരിച്ചു.

No comments