JHL

JHL

മൂന്ന് മലയാളികളടക്കം ബന്ദിയാക്കപ്പെട്ട കപ്പൽ ജീവനക്കാർ സുരക്ഷിതർ


കൊച്ചി:  ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ്  കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതര്‍ വ്യക്തമാക്കി. ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കമ്പനി അധികൃതര്‍ പറയുന്നത്. 
നോര്‍ത്തേൺ മറീൻസ് എന്ന കപ്പൽ കമ്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാര്‍ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്. ഇൻഷൂറൻസ് കമ്പനി മുഖേന ഇറാനിലെ മറീൻ അഫയേഴ്സുമായി നിരന്തര സമ്പര്‍ക്കത്തിലാണ്. മറീൻ അഫയേഴ്സ് ഉദ്യോഗസ്ഥർ കപ്പലിലെത്തി ജീവനക്കാരുടെ സ്ഥിതി പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കപ്പൽ കമ്പനി അധികൃതര്‍ പറയുന്നു. 
നിലവിൽ 3 മലയാളികളടക്കം 18 ഇന്ത്യാക്കാർ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപരമോ മറ്റെന്തെങ്കിലുമോ ആയ പ്രശ്നങ്ങളൊന്നും നിലവിൽ ജീവനക്കാര്‍ക്ക് ഇല്ലെന്നും അധികൃതര്‍ പറയുന്നു.   നോർത്തേൺ മറീൻ കമ്പനിയുടെ മുംബൈ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

No comments