JHL

JHL

പനി മരണം; മരണകാരണം മലിയോഡോഡിസ് എന്ന രോഗാവസ്ഥ


കാസർകോട്(www.truenewsmalayalam.com 24 jul 2019):പനി കാരണം  സഹോദരങ്ങളായ രണ്ടു കുട്ടികൾ മരണപ്പെടാൻ കാരണമായത് അപൂർവമായി കാണപ്പെടുന്ന മലിയോ ഡോഡിസ് എന്ന രോഗവസ്ഥയാണെന്ന് പ്രാഥമിക നിഗമനം. മംഗളൂരു ഫാദർ മുള്ളർസ് ആശുപത്രിയിലെ വിദഗ്ദ  ഡോക്ടർമാരാണ് ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിചേർന്നത്. ഫാദർ മുള്ളേർസിലെ മൈമോ ബയോളജി വിഭാഗമാണ് ഇത് സംബന്ധിച്ച നിഗമനത്തിലെത്തിയത്. ബർകോൾ ഡെറിയ സ്യൂഡോ മല്ലി എന്ന ബാക്ടീരിയയാണ് ഈ രോഗം പടർത്തുന്നത്.
ടിബറ്റൻ മേഖലയിലും ആസ്ത്രേലിയയിലും മാത്രം കാണപ്പെടുന്ന അപൂർവ രോഗമാണിതെന്നും അവർ അഭിപ്രായപ്പെടുന്നു. രോഗത്തിനുകാരണമായ ബാക്ടീരിയ മലിന ജലത്തിലും ചെളിയിലുമാണ് വളരുന്നത്. കന്നുകാലികൾ അടക്കമുള്ള മൃഗങ്ങളിൽ നിന്നും മണ്ണിൽ നിന്നും മലിന  വെള്ളത്തിൽ നിന്നും നേരിട്ടും ബാക്ടീരിരിയ മനുഷ്യ ശരീരത്തിൽ എത്താനും സാധ്യത കൂടുതലാണ്.  മനുഷ്യരിൽ നിന്നും നേരിട്ട് പകരുന്ന സംഭവം  അപൂർവ്വം.കൃത്യമായ ആൻറിബയോട്ടി ബുയാട്ടിക്കിന്റെ സഹായത്തോടെ ചികിത്സിച്ച് മാറ്റാവുന്ന അസുഖമാണെങ്കിലും കൃത്യസമയത്ത് രോഗ നിർണയം നടത്താൻ സാധിച്ചില്ലെങ്കിൽ മരണം സംഭവിച്ചേക്കാം.

No comments