JHL

JHL

ആർ. എം. എസ് മുഖേനയുള്ള വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം.


മൊഗ്രാൽ (truenewsmalayalam.com 23 july 2019):   രാഷ്ട്രിയ മാധ്യമിക ശിക്ഷാ അഭിയാന്റെ (ആർ. എം. എസ്. എ. ) കാസറഗോഡ് ജില്ലയിലെ വിവിധ സ്കൂളുകൾക്ക് അനുവദിക്കപ്പെട്ട ഫണ്ടു കൾ കെട്ടിക്കിടക്കുന്നതായി പരാതി. വര്ഷങ്ങളായി സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങളുടെ വികസന പ്രവർത്തനങ്ങ ൾകായി കേന്ദ്ര ഗവണ്മെന്റിന്റെ ഫണ്ട് RMSA വഴി ലഭിച്ചു വരുന്നുണ്ട്.  ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാക്കൽ,  കുടിവെള്ള പ്രശ്ന പരിഹാരം, കെട്ടിടങ്ങൾ എന്നിവ അവയിൽ ചിലതാണ്. എന്നാൽ പല സ്കൂളുകളും ഇതൊന്നും ഏറ്റെടുത്ത് നടത്തിയിട്ടില്ല എന്ന പരാതിയുണ്ട്. ഈ വർഷത്തോടെ ഈ പദ്ധതി തന്നെ മാറി മറ്റൊരു പദ്ധതി രൂപം കൊള്ളുകയാണ്. അനുവദിച്ചു കിട്ടിയ ഫണ്ട് ഉപയോഗിക്കാതെ വന്നാൽ മേലിൽ മറ്റൊരു ഫണ്ടും സ്കൂളിന് ലഭിക്കാതെവരും ആയതിനാൽ ത്വരിതഗതിയിൽ ഈ പദ്ധതി എല്ലാ സ്കൂളുകളിലും ഉപയോഗപ്പെടുത്താനുള്ള നടപടി വേണ്ടപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാ വശ്യപ്പെട്ട് ജില്ലാഭരണാധികാരിക്ക് അർഷാദ് തവക്കൽ നിവേദനം നൽകി.

No comments