JHL

JHL

മെലീഡിയോസിസ് (MELIODIOSIS) - നമ്മളറിയേണ്ടതെല്ലാം.


കാസറഗോഡ് പനി ബാധിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച വിവരം നമ്മെ ഭീതിയിലാഴ്ത്തിയിട്ടുണ്ട് . കുട്ടികളുടെ രക്ത സാമ്പിളുകൾ കൾച്ചർ ചെയ്തതിൽ നിന്ന് രോഗം മെലീഡിയോസിസ് ( meliodiosis ) ആണെന്ന് ഫാദർ മുള്ളർ ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവി
 ഡോ: അനൂപ് കുമാർ ഷെട്ടി അറിയിച്ചു .

ബർകോൾടെറിയ സ്യൂഡോമില്ലി(burkholderia pseudomallei) എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗമുണ്ടാകുന്നത്. പൊതുവെ വടക്കൻഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും കാണപ്പെടുന്ന രോഗം ഇന്ത്യയിലും ചൈനയിലും അപൂർവമായി കാണപ്പെടാറുണ്ട് . ചെളിയിലും മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന ബാക്ടീരിയ മൃഗങ്ങളിലും മനുഷ്യരിലും രോഗമുണ്ടാക്കാം. പൊതുവെ ഭക്ഷണത്തിലൂടെയോ ശ്വസിക്കുന്നതിലൂടെയോ വെള്ളത്തിൽ നിന്നോ മണ്ണിൽ നിന്നോ  മുറിവിലൂടെ രോഗം മനുഷ്യരെ ബാധിക്കാം.മനുഷ്യരിൽ നിന്ന് മറ്റുള്ള മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണ് . 
ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ വളരെ വ്യത്യസ്തമായ രോഗലക്ഷണങ്ങൾ കാണപ്പെടും. ചിലരിൽ വളരെ പതുക്കെ രോഗലക്ഷണങ്ങൾ കാണപ്പെടുന്നെങ്കിൽ മറ്റു ചിലരിൽ അസുഖം വളരെ പെട്ടെന്ന് തന്നെ തുടങ്ങിയേക്കാം .
പനി , ചുമ തുടങ്ങിയ ലക്ണഷങ്ങളോട് കൂടി തുടങ്ങി ന്യുമോണിയിൽ  (ശ്വാസകോശത്തെ ബാധിക്കുന്ന)  എത്തിപ്പെടുന്ന രീതിയിലാണ് കൂടുതലായി കാണപ്പെടുന്നത് .
രക്തത്തിലൂടെ പടർന്ന് ശരീരം മുഴുവനായി ബാധിക്കുന്ന രീതിയിലും കാണപ്പെടാം (ഡിസ്സെമിനേറ്റഡ് -disseminated disease /sepsis  ). 
തായ്‌ലന്റിലും മറ്റും വ്യാപകമായി ന്യുമോണിയക്ക് കാരണമാകുന്നതിൽ 40% ശതമാനം വരെ മരണം സംഭവിക്കാം . അപൂർവമായി ത്വക്ക് രോഗങ്ങൾ കാണപ്പെടുന്നു.
പ്രധിരോധ ശക്തി കുറഞ്ഞ ആൾക്കാരിൽ(ചെറിയ കുട്ടികൾ,പ്രമേഹ രോഗികകൾ,കിഡ്‌നി രോഗികകൾ)രോഗം കൂടുതൽ ശക്തമായി ബാധിക്കാം. 
പക്ഷെ തക്ക സമയത്ത് തിരിച്ചറിയുകയും മരുന്നുകൾ നൽകിയാൽ ഇതിനെ പേടിക്കേണ്ടതില്ല . 
ആന്റിബൈക്കോടിക് ( സെഫലോസ്പോറിന് , കാർബിപെനാം ) പോലുള്ള മരുന്നുകൾ രണ്ടാഴ്ച മുതൽ 3 മാസം വരെ കാലയളവിൽ നൽകിയാൽ ചികിൽസിച്ച് ഭേദമാകുന്നതാണ്. 

നമ്മുടെ നാട്ടിൽ കുട്ടികൾ മരിച്ചത് ഭക്ഷണത്തിൽ നിന്നോ വെള്ളത്തിൽ നിന്നോ അണുബാധ ഉണ്ടായതിനാലാവാമെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചു .
ആരും പരിഭ്രാന്തരാവേണ്ട . പെട്ടെന്ന് തന്നെ രോഗം കണ്ടെത്താൻ കഴിഞ്ഞതിൽ നമുക്ക് ആശ്വസിക്കാം. മരുന്നുകൾ സമയത്ത് നൽകിയാൽ ചികിൽസിച്ച് ഭേദമാക്കവുന്നതാണ്.

നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
1.ആരോഗ്യ പ്രവർത്തകരുമായി പൂർണ്ണമായി സഹകരിക്കുക .
2.ആവശ്യമില്ലാതെ സാമ്പിളുകളും മറ്റും ശേഖരിക്കുന്ന സ്ഥലത്ത് കൂട്ടംകൂടരുത് . അത് നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ആയേക്കാം .
3.പനി, വിട്ടുമാറാത്ത ചുമ തുടങ്ങിയ ലക്ഷണങ്ങൾക്ക് അടുത്തുള്ള മെഡിക്കൽ ഓഫീസറിൽ നിന്ന് വൈദ്യസഹായം തേടുക . സ്വയ ചികിത്സ ഒഴിവാക്കുക .
4.ചെളിവെള്ളം,കെട്ടിനിൽക്കുന്ന വെള്ളം തുടങ്ങിയവയിൽ കാലുകൾ കഴുകുകയോ മറ്റോ ചെയ്യാതിരിക്കുക .
5.മണ്ണിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ചെരുപ്പോ ബൂട്സോ ഉപയോഗിക്കുക .
കയ്യിലോ കാലിലോ മുറിവോ ചുണങ്ങളോ ഉള്ളവർ വെള്ളത്തിലോ മണ്ണിലോ ഇടകലരുന്നത് പരമാവധി ഒഴിവാക്കുക .
6.കുടിവെള്ളം നിർബന്ധമായും ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക. പരമാവധി തിളപ്പിച്ച് തണുത്ത വെള്ളം ഉപയോഗിക്കുക .
7.ഭക്ഷണം പാകം ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും ശുദ്ധജലം മാത്രം ഉപയോഗിക്കുക .
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈ കഴുകുക .
8.ഹെൽത്ത് ഇസ്പെക്ടര്മാരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക .

ആരും പരിഭ്രാന്തരാവേണ്ടതില്ല. സൂക്ഷ്മതയിലൂടെയും കൃത്യ സമയത്തുള്ള ചികിത്സയിലിലൂടെയും നമുക്കിതിനെ നേരിടാം . ഭയപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല .
നാം അതിജീവിക്കുക തന്നെ ചെയ്യും.

ഡോ : ഷമീം മുഹമ്മദ് കട്ടത്തടുക്ക.

No comments