JHL

JHL

കുമ്പളയിൽ മൊബൈൽ കടയിൽ കയറി അക്രമം. യുവാവിന് പരിക്ക്


കുമ്പള (www.truenewsmalayalam.com 28 july 2019) : കുമ്പള ടൗണിൽ പട്ടാപ്പകൽ മൊബൈൽ കടയിൽ കയറി യുവാവിനെ ആക്രമിച്ചു. കുമ്പള ടൗണിലുള്ള മൊബൈൽ കഫെ എന്ന സ്ഥാപനത്തിലാണ് അക്രമം നടന്നത്. കുമ്പള കുണ്ടങ്കറടുക്ക സ്വദേശി മൻസൂർ (25) നെ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു . പേരാൽ സ്വദേശികളായ മൂന്നംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പറയുന്നു, 
വ്യാപാരിയെ ആക്രമിച്ചതിൽ വ്യാപാരി വ്യവസായീ ഏകോപനസമിതി കുമ്പള യൂണിറ്റും മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മണൽ മയക്കുമരുന്ന് മാഫിയയാണ് അക്രമം നടത്തുന്നതെന്നും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.  കുമ്പള ജില്ലാ സ് ഹകരണ ആശുപത്രിയിൽ വ്യാപാരി വ്യവസായീ ഏകോപനസമിതി ജില്ലാ  കാസറഗോഡ് വൈസ് പ്രസിഡന്റ് വിക്രം പൈ  കുമ്പള എകസിക്യൂട്ടിവ് കമ്മിറ്റി അംഗം  സതിശ് ചന്ദ്രൻ മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ  ജില്ലാ സെക്രട്ടറി പ്രശാന്ത് എം എം കെ, സബൂർ, അബ്ബാസ്, മമ്മു  എന്നിവർ സന്ദർശിച്ചു. 

No comments