JHL

JHL

മൊഗ്രാൽ പുത്തൂരിൽ ദേശിയ പാതയിൽ ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു


മൊഗ്രാൽ പുത്തൂരിൽ ദേശിയ പാതയിൽ ബൈക്കപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
കുമ്പള (wwwtruenewsmalayalam.com): കാസറഗോഡ് കുമ്പള ദേശീയപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.
പെർവാഡ്മു ഹമ്മദ്-ഫാത്വിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ വിദ്യാര്‍ത്ഥിയുമായ നുഅ്മാന്‍ (17) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പ് ജീവനക്കാരനായ മൊഗ്രാലിലെ മുനാസിർ (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചര  മണിയോടെ ദേശീയപാതയില്‍ മൊഗ്രാല്‍ പുത്തൂരിലെ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പിറകില്‍ നിന്നും തെറിച്ചുവീണ നുഅ്മാനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഷാനു (ഡിഗ്രി വിദ്യാര്‍ത്ഥി, ചിന്മയ കോളജ്), ഷിഫാന, ഷമീന.

No comments