പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അന്തരിച്ചു
കാസര്‍കോട് truenewsmalayalam.com 29 july 2019) : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗവുമായ ശറഫുല്‍ ഉലമ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി അന്തരിച്ചു . 72 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മഞ്ഞനാടി അല്‍ മദീനയില്‍.
കര്‍ണ്ണാടകയില്‍ സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിലും വിദ്യാഭ്യാസ മുന്നേറ്റം ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ച പണ്ഡിതനാണ് മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍. 1994-ല്‍ മഞ്ഞനാടിയില്‍ അദ്ദേഹം സ്ഥാപിച്ച അല്‍ മദീന ഇസ്ലാമിക് കോംപ്ലക്സ് ഇന്ന് നിരവധി സ്ഥാപനങ്ങളുടെ സമുച്ഛയമാണ്.
Post a Comment