JHL

JHL

മലയാള പഠനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കുഞ്ചത്തൂർ ഹൈസ്ക്കൂളിന് മുന്നിൽ ധർണ്ണ


മഞ്ചേശ്വരം (www.truenewsmalayalam.com 30 july 2019) : ഈ അധ്യയന വർഷം മുതൽ മലയാള പഠനം നിർത്തലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആഗസ്ത് രണ്ടിന് മൂന്ന് മണിക്ക് സ്‌കൂളിന് മുന്നിൽ മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതി ധാരണാ സമരം നടത്തുന്നു. നിലവിലുള്ള അധ്യാപകരെ ഉപയോഗിച്ച തന്നെ ടൈം ടേബിളിൽ മാറ്റം വരുത്തിയാൽ മലയാള പഠനം സാധ്യമാവുമെന്നിരിക്കെ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിൽ മലയാള പഠനത്തിനുള്ള അവസരം നിഷേധിക്കുന്ന നടപടിക്കെതിരെയാണ് സമരമെന്ന് കേരള ഭരണ ഭാഷാ വികസന സമിതി ഭാരവാഹികൾ അറിയിച്ചു.



No comments