JHL

JHL

അന്തർ സംസ്ഥാന വാഹനമോഷണ സംഘം പിടിയിൽ. 11 വാഹനങ്ങൾ പിടിച്ചെടുത്തു


മംഗളൂറു  (www.truenewsmalayala.com 31 july 2019): അന്തർ സംസ്ഥാന വാഹന  മോഷണ സംഘം കർണാടക പോലീസിന്റെ പിടിയിൽ,  കർണ്ണാടകയിലെ ശിവമൊഗ  ചിക്ക മംഗളൂരു തമിഴ് നാട്ടിലെ മേട്ടുപ്പാളയം  എന്നിവിടങ്ങളിൽ  നിന്നുള്ള ആറംഗ സംഘത്തെയാണ് കഉപ്പു പോലീസ്  സർക്കിൾ ഇൻസ്പെക്ടർ മഹേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.  ഇവരിൽ നിന്നും മോഷ്ടിക്കപ്പെട്ടതെന്ന് കരുതുന്ന പതിനൊന്ന് വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. ഇതിൽ കുന്താപുരത്തു നിന്നും മോഷ്ടിച്ച ബൊലേറോ ജീപ്പും  കല്ലാപ്പു കട്പാടിയിൽ പാർക്ക് ചെയ്തിടത്ത് നിന്നും മോഷ്ടിച്ച  മുഹമ്മദ് റഫീഖ് എന്നയാളുടെ പിക്ക് അപ്പ് വാനും ഉൾപ്പെടുന്നു.
ശിവ മൊഗ്ഗ ടിപ്പു നഗറിലെ സയ്യിദ് മഹബൂബ്ബാമഹബൂബ് ഷ (57) അയാളുടെ മകൻ  സയ്യദ് മസർ പാഷ (27),  ചിക്കമഗളൂരു എൻ ആർ നഗറിലെ ബാബു എന്ന ഇല്യാസ് (53) തമിഴ്നാട് മേട്ടുപ്പാളയം സ്വദേശി സി യ ഉൾ ഹഖ് (33) എന്നിവരാണ് പിടിയിലായത്.
2016 മുതൽ ഇവർ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ തട്ടിയെടുക്കുന്നതിൽ ഏർപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ജൂലൈ 26 ന് കട്പാടിയിൽ ചെക്ക് പോസ്റ്റിൽ ഒരു ഇൻറിക്ക കാർ പരിശോധിച്ചപ്പോൾ  സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം വലയിലായത്

No comments