JHL

JHL

കുമ്പള ടൗണിന്റെ വികസന കാര്യത്തിൽ പഞ്ചായത്ത് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരീ വ്യവസായീ ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്


കുമ്പള (www.truenewsmalayalam.com 30 July 2019):കുമ്പള ടൗണിന്റെ വികസന കാര്യത്തിൽ പഞ്ചായത്ത് കണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരീ വ്യവസായീ ഏകോപന  സമിതി പ്രക്ഷോഭത്തിനിറങ്ങുന്നു.
വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിൽ നടത്തുന്ന മത്സ്യ വിൽപന അവസാനിപ്പിക്കുക, 3 വർഷ മായി പുനർനിർമ്മാണത്തിന് വേണ്ടി പൊളിച്ചുമാറ്റിയ ബസ് സ്റ്റാൻഡ് അടിയെന്തിമായി പുനർ നിർമ്മിക്കുക, ടൗണിനോട് കാണിക്കുന്ന അവഗണന അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പഞ്ചായതിനെതിരെ സമരം സംഘടിപ്പിക്കുവാൻ പ്രസിഡന്റ് ബി.വിക്രം പൈയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു....നിരവധി തവണ പരാതികൾ നൽകിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് വ്യാപാരികൾ സമര രംഗത്ത് ഇറങ്ങുന്നത്.ആഗസ്റ്റ് രണ്ടാം വാരത്തിൽ കടകൾ അടച്ചിട്ട് പഞ്ചായത്ത് ലേക്ക് മാര്ച്ച് നടത്തും.സതീശൻ,അബ്ദുല്ല ഹിൽടോപ്,രാജേഷ് പവൻ,,മമ്മൂഞ്ഞി ബി,എക്സിക്യൂട്ടീവ് അംഗങ്ങൾ,തുടങ്ങിയവർ സംബന്ധിച്ചു,അൻവർ സിറ്റി റിപ്പോർട്ടും,സത്താർ ആരിക്കാടി സ്വാഗതവും ആശംസിച്ചു.

No comments