JHL

JHL

മംഗളൂറുവിമാനത്താവളത്തിൽ റൺ വേയിൽ വിമാനം തെന്നിമാറിയ സംഭവത്തിൽ പൈലറ്റിനെ സസ്പെൻഡ് ചെയ്തു


മംഗളൂറു (www.truenewsmalayalam.com 24 jul 2019) : കഴിഞ്ഞ മാസം മുപ്പതിന് ദുബായിൽ നിന്ന് പുറപ്പെട്ട്  മംഗളൂറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്യുന്നതിനിടെ റൺ വേയിൽ തെന്നി മാറി അൽഭുതകരമായി രക്ഷപ്പെട്ട എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിലെ പൈലറ്റിനെ കുറ്റക്കാരനാണെന്ന് കണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ക്യാപ്റ്റൻ പ്രവീൺ തമ്രാനെതിരേയാണ് നടപടി ഉണ്ടായത്. നിറയെ യാത്രക്കാരുമായി ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യാ എക്സ്പ്രസ്സ് ഐ.എക്സ് 384 വിമാനമാണ് അപകടത്തിൽ പെട്ടത്. ഏവിയേഷൻ വിഭാഗം നടത്തിയ അന്യേഷണത്തിൽ വിമാനം പറന്നിറങ്ങിയത് നിശ്ചിത വേഗതയിലും കൂടുതൽ വേഗത്തിൽ ഇറങ്ങാൻ ശ്രമിച്ചതാണെന്ന് കണ്ടെത്തി. 
2010 ൽ നടന്ന അപകടത്തിന് സമാനമായിരുന്നു. അപകടം. അന്ന് വിമാനത്തിലുണ്ടായിരുന്ന 158 പേർ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ആ അപകത്തിന്റെ ഭീതി ഒഴിഞ്ഞു മാറും മുമ്പാണ് വീണ്ടും യാത്രക്കാരെ പരിഭ്രാന്തരാക്കി വിമാനം തെന്നിമാറിയത്. തലനാരിഴക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് മലയാളികളടക്കമുള്ള യാത്രക്കാരും കുടുംബവും

No comments