JHL

JHL

ദുബൈയിൽ മരണപ്പെട്ട മീപ്പിരി സ്വദേശിയായ യുവ എഞ്ചിനീയറുടെ മയ്യിത്ത് ഖബറടക്കി


കുമ്പള: (www.truenewsmalayalam.com 29 july 2019): തിങ്കളാഴ്ച പുലർച്ചെ മംഗളൂരുവിലെത്തിച്ച് രാവിലെ എട്ടു മണിയോടെ മീപ്പിരി ജുമാ മസ്ജിദിൽ ഖബറടക്കി. ഒരു നോക്കു കാണാൻ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളുമായി  നിരവധിയാളുകൾ എത്തിച്ചേർന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം  ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണത്. സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നജാത്ത്  വഴി മധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവാഹം കഴിഞ്ഞ് 
ഒരു വർഷം കഴിഞ്ഞയുട നാണ് നജാത്തിനെ മരണം തട്ടിയെടുത്തത്.
നാട്ടിൽ നിരവധി സുഹൃത്തുക്കളുള്ള നജാത്തിന്റെ മരണം ഹേരുർ നാട്ടിനെ ഒന്നാകെ ദുഖത്തിലാഴ്ത്തി.
നേരത്തെ ഞായറാഴ്ച വൈകുന്നേരം ദുബായിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം രാത്രിയിലെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ മയ്യിത്ത് മംഗളൂരുവിൽ എത്തിക്കുകയായിരുന്നു.

No comments