JHL

JHL

ലീഗ് ഓഫീസ് പരിസരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം 200 മീറ്റർ അകലെ,നാട്ടുകാർ പ്രതിഷേധം അറിയിച്ചു

മൊഗ്രാൽ.ദേശീയപാത നിർമ്മാണത്തിൽ സർവീസ് റോഡ്  ദുരിത പാതയായി മാറിയതിന് പിന്നാലെ  ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിലും നാട്ടുകാർക്ക് ദുരിതം. മൊഗ്രാൽ പഴയ ലീഗ് ഓഫീസിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചത് 200 മീറ്റർ അകലെ. സ്ഥാപിച്ചതാകട്ടെ നടപ്പാതയുടെ മുകളിലും.

 മൊഗ്രാൽ കെ കെപ്പുറം,കടവത്ത് നിവാസികൾക്ക് എളുപ്പത്തിൽ ബസ് കയറാൻ നേരത്തെ ഉണ്ടായിരുന്ന പഴയ ലീഗ് ഓഫീസ് പരിസരത്ത് ട്രാൻസ്ഫോർമറിന് സമീപം സർവീസ് റോഡിനരികിൽ തന്നെ സ്ഥലം ഉള്ളപ്പോഴാണ് 200 മീറ്റർ അകലെ നിർമ്മാണ കമ്പനി അധികൃതർ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.ബസ് ഷെൾട്ടർ സർവീസ് റോഡിനോട് ചേർന്ന് നിൽക്കുന്നത് മൂലം അപകടസാധ്യതയും നാട്ടുകാർ ചൂണ്ടിക്കാട്ടുമുണ്ട്. മാത്രവുമല്ല ലീഗ് ഓഫീസ് പരിസരത്തുനിന്ന് ബസ്റ്റോപ്പ് കാണാനും കഴിയുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

 ഇതു സംബന്ധിച്ച് പ്രവാസി ലീഗ് നേതാവും,മുൻ പഞ്ചായത്ത് അംഗവുമായ സെഡ് എ മൊഗ്രാൽ കുമ്പള യു എൽ സി സി അധികൃതരെ കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട്.ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ മാറ്റി സ്ഥാപിക്കാനാ വശ്യമായ നടപടി സ്വീകരിക്കണമെന്നും   സെഡ് എ മൊഗ്രാൽ ആവശ്യപ്പെട്ടു.

No comments