കാസർകോട് മെഡിക്കൽ കോളേജിന് ബോർഡല്ല വേണ്ടത്; മെഡിക്കൽ കോളജിന്റെ സൗകര്യങ്ങളാണ് - വെൽഫെയർ പാർട്ടി
കാസർകോട്(www.truenewsmalayalam.com) : ആരോഗ്യ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ജില്ലയായ കാസർകോട് മെഡിക്കൽ കോളേജിന് തറക്കല്ലിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സൗകര്യങ്ങൾ ഒരുക്കാതെ ജനറൽ ആശുപത്രിയിൽ ബോർഡ് വെച്ച് അപഹസിക്കുകയാണ് പിണറായി ഗവൺമെന്റ് ചെയ്യുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ പറഞ്ഞു. ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലേക്ക് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ
മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാത്ത് ലാബ് കാർഡിയോളജി, നെഫ്രോളജി, യൂറോളജി, പൾമണോളജി തുടങ്ങിയ ഡിപ്പാർട്ട്മെൻ്റുകൾ ആരംഭിച്ച് ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് ആശുപത്രിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ടി കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. പുതിയ കെട്ടിടം ഉടൻ തുറന്ന് നൽകുക, കെട്ടിടങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തുക, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ പൊളിച്ച് മാറ്റുക, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഒഴിവുകൾ നികത്തുക, പോസ്റ്റ്മോർട്ടം 24 മണിക്കൂർ നടപ്പിലാക്കാൻ രണ്ടിലധികം ഫോറൻസിക് സർജൻമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.ജില്ലാ പ്രസിഡൻ്റ് ടി.കെ അഷ്‌ഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എച്ച് ബാലകൃഷണൻ, ജില്ലാ ട്രഷറർ ലത്തീഫ് കുമ്പള, സെക്രട്ടറി കെ.വി.പി കുഞ്ഞഹമ്മദ്, മഹ്മൂദ് പള്ളിപ്പുഴ, കെ.വി. പി കുഞ്ഞഹമ്മദ്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹ്ബാസ് കോളിയാട്ട്, എൻ. കെ. പി ഹസ്സൻ, സാഹിദ ഇല്യാസ്, എൻ.എം വാജിദ്, എന്നിവർ സംസാരിച്ചു.
ജനറൽ ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദന് നിവേദനം കൈമാറി.
ജില്ലാ വൈസ് പ്രസിഡന്റ് മഹമൂദ് പള്ളിപ്പുഴ, ഇസ്മായിൽ മൂസ, ആദം കുഞ്ചത്തൂർ, സുബൈർ നാസ്കോ, എൻ.എം ഇസ്മായീൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment