JHL

JHL

മുൻ മുഖ്യമന്ത്രി വിഎസ്ന്റെ നിര്യാണം: മൊഗ്രാൽ മെക് 7അംഗങ്ങൾ മൗന പ്രാർത്ഥന നടത്തി അനുശോചിച്ചു


മൊഗ്രാൽ.ഇന്ത്യൻ രാഷ്ട്രീയത്തിലെ സമര-വിപ്ലവ നായകനും, തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും,മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ മൊഗ്രാലിലെ പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് 7 മൗന പ്രാർത്ഥന നടത്തി അനുശോചിച്ചു.
 
 ചടങ്ങിന് മെക് 7 ജില്ലാ കോഡിനേറ്റർ എ മാഹിൻ മാസ്റ്റർ, ഏരിയ കോഡിനേറ്റർ ടി കെ ജാഫർ, ട്രെയിനർമാരായ ടി എ ജലാൽ, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ നേതൃത്വം നൽകി. അബ്ദുല്ല സൂപ്പർ, ഖാലിദ് സിംഗർ, കെ ടി മൂസ, അബ്ദുൽ ഖാദർ, എം എ സുലൈമാൻ, മുഹമ്മദ് കുഞ്ഞി മൈമൂൻ നഗർ, മുഹമ്മദ് നാങ്കി, അബ്ബാസ് എം, അബൂബക്കർ, സിദ്ദീഖ് ആരിക്കാടി, മുനീർ കാവേരി, എം എ അബ്ദുൽ റഹ്മാൻ, മുബാറക് അഹമ്മദ്, ഡോക്ടർ അഷ്റഫ്, എം പി മുസ്തഫ, അബ്ദുൽ ഖാദർ കേ വി, അഷറഫ് മൈമൂൻ നഗർ, യൂസഫ് പാച്ചേനി, എം ജി മൂസ, സൂപ്പർ അബ്ദുറഹ്മാൻ, മൊയ്തീൻ റഹ്മത്ത് നഗർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



No comments