ജനറൽ ആശുപത്രി പുതിയ കെട്ടിടം ഉടൻ തുറന്ന് നൽകണം - വെൽഫെയർ പാർട്ടി
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ടി.ബി സെൻ്റർ അടക്കം പ്രവർത്തിക്കുന്നത് കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ്. പണി പൂർത്തിയായ പുതിയ കെട്ടിടം തൊട്ടരികിൽ ഉണ്ടാവുമ്പോഴാണ് രോഗികളുടെയും ആശുപത്രിയിൽ വരുന്നവരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഇവ പ്രവർത്തിക്കുന്നത്. രോഗികളുടെയും ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പുതിയ കെട്ടിടം ഉടൻ തുറന്ന് പ്രവർത്തിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് ടി കെ അഷ്റഫ് പറഞ്ഞു. കാസർകോട് വെൽഫെയർ പാർട്ടി നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമായ ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് കുമ്പള, മഹ്മൂദ് പള്ളിപ്പുഴ, മുഹമ്മദ് വടക്കേക്കര, അമ്പുഞ്ഞി തലക്ലായി, എ സാഹിദ ഇല്യാസ്, കെ വാസന്തി, എ.ജി ജുബൈരിയ എന്നിവർ സംസാരിച്ചു. വി.കെ അഫ്സൽ സ്വാഗതവും റാഷിദ് മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.
Post a Comment