JHL

JHL

കുമ്പള ബസ് ഷെൽട്ടർ അഴിമതി എസ്ഡിപിഐ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

കുമ്പള.കുമ്പള ടൗണിൽ സ്ഥാപിച്ച ബസ് ഷെൽട്ടർ നിർമ്മാണത്തിൽ അഴിമതി നടന്നുവെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്താൻ ഉത്തരവിട്ടു.

ഈ അഴിമതിയുമായി ബന്ധപ്പെട്ട് എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് നാസർ ബംബ്രാണ നൽകിയ പരാതിയിലാണ്  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

പഞ്ചായത്തിലെ വികസന ഫണ്ടുകൾ ദുരുപയോഗം ചെയ്തുവെന്നും, നിർമാണത്തിൽ വ്യാപകമായ അനിയന്ത്രിതത്വം ഉണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നാസർ ബംബ്രാണ പരാതി നൽകിയിരുന്നത്.

 പദ്ധതിയുമായി ബന്ധപ്പെട്ട്  സമർപ്പിച്ച രേഖകൾ ഉൾപ്പെടെയുള്ള പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അഴിമതി ആരോപണങ്ങൾക്ക്മേൽ സമഗ്ര അന്വേഷണം നടത്താനും, ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാനുമായി ബന്ധപ്പെട്ട പ്രക്രിയയ്ക്ക് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് നാസർ ബംബ്രാണയ്ക്ക് ലഭിക്കുകയും ചെയ്തു.

No comments