JHL

JHL

രാഷ്ട്രീയ,സാമൂഹിക പ്രവർത്തനത്തിന് വിദ്യാഭ്യാസം പരിഗണന നൽകിയതുകൊണ്ട് എം എസ് മൊഗ്രാലിന് ഉന്നത പദവിയിലെത്താൻ കഴിഞ്ഞു. -അനുസ്മരണയോഗം.

മൊഗ്രാൽ.ഇന്ത്യയുടെ സ്വതന്ത്ര ലബ്ദിക്ക് ശേഷം 1952 കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹിക പ്രവർത്തനങ്ങൾക്ക് നിർബന്ധിത വിദ്യാഭ്യാസം പരിഗണിച്ചത് മൂലമാണ് എം എസ് മൊഗ്രാലിനെ പോലുള്ള വിദ്യാസമ്പന്നരായ നേതാക്കൾ ഉന്നത പദവിയിലെത്തിയതെന്ന് എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച എംഎസ് മൊഗ്രാൽ മുപ്പതാം ചരമവാർഷിക ദിനാചരണത്തിൽ അനുസ്മരിച്ചു.

 ജനാധിപത്യഭരണം ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട അതിനുശേഷം 1952 കാസർഗോഡ് നിയോജകമണ്ഡലത്തിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡിൽ നിന്നുള്ള ആദ്യത്തെ എംഎൽഎയും, എഐസിസി അംഗവുമായിരുന്നു എം എസ് മൊഗ്രാൽ. അദ്ദേഹം ഇന്നത്തെ രാഷ്ട്രീയപ്രവർത്തനത്തിന് മാതൃകയാണെന്നും യോഗം അനുസ്മരിച്ചു. മൊഗ്രാലിന്റെ പൈതൃകവും, സാമൂഹിക സംഭാവനകളും സ്മരിച്ചു കൊണ്ടുള്ളതായിരുന്നു ചടങ്ങ്.

 ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡണ്ട് സിദ്ദിഖ് അലി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.എം നാരായണ ചെമ്പരത്തിമാർ ഉദ്ഘാടനം ചെയ്തു.എ എം സിദ്ദീഖ് റഹ്മാൻ സ്വാഗതം പറഞ്ഞു.എം മാഹിൻ മാസ്റ്റർ,ബഷീർ അഹമ്മദ് സിദ്ദീഖ്, അബ്ദു കാവുഗോ ളി,സലാം ചൗക്കി, ചിരഞ്ജീവി പ്രസിഡണ്ട് കൃഷ്ണ കുമ്പള എന്നിവർ അനുസ്മരണ സന്ദേശങ്ങൾ പങ്കുവെച്ചു.

 അസ്ലഹ്,ഗോപി എം,കെ പി മോഹനൻ,നവീൻ ഗട്ടി, വിശ്വനാഥ ഭണ്ടാരി, മുഹമ്മദ്,സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു. ലൈബ്രറേറിയൻ ഹസ്സൻ ഉവൈസ് നന്ദി പറഞ്ഞു.

No comments