പുത്തിഗെ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനായി പത്തുലക്ഷം രൂപ അനുവദിച്ചു
സീതാംഗോളി: പുത്തിഗെ ഗ്രാമപ്പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ വികസനത്തിനായി കനറ ബാങ്കിന്‍റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്നും . സീതാംഗോളിയില്‍ പുതുതായി ആരംഭിച്ച ബ്രാഞ്ചിന്‍റെ സാമൂഹ്യവികസനസേവന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. പുത്തിഗെ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനും പഞ്ചായത്തിലെ ഗവ. എല്‍.പി. സ്ക്കൂളുകളിലേക്ക് ഫര്‍ണീച്ചര്‍ വാങ്ങുന്നതിനുമായുള്ള ഫണ്ട് കനറ ബാങ്ക് മാനേജര്‍ ശ്രീ.ജയചന്ദ്രനില്‍നിന്ന് പുത്തിഗെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.സുബ്ബണ്ണ ആള്‍വ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളും സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കുടുംബശ്രീ, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.
Post a Comment