JHL

JHL

മൊഗ്രാൽ ജിവിഎച്ച്എസ്എസ്: വികസന ഫണ്ട് തിരിമറിയിൽ അന്വേഷണം മന്ദഗതിയിലെന്ന് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ്,പ്രതിഷേധിച്ചു


മൊഗ്രാൽ.മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വികസന ഫണ്ട് തിരിമറി കേസിൽ അന്വേഷണവും, നടപടികളും മന്ദഗതിയിൽ നീങ്ങുന്നതിൽ ദുരൂഹതയുണ്ടെന്ന് മൊഗ്രാൽ ഫ്രണ്ട്സ് ക്ലബ് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.

 സ്കൂൾ പിടിഎയുടെ പരാതിയിൽ വികസന ഫണ്ട് കൈക്കലാക്കിയ ഹയർസെക്കൻഡറിയുടെ ചുമതല ഉണ്ടായിരുന്ന മുൻ  പ്രിൻസിപ്പാളിനെ ഇതുവരെ പിടികൂടാനോ,ചോദ്യം ചെയ്യാനോ പോലീസ് നടപടി സ്വീകരിക്കാത്തത് സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്.കേസിൽ ഏതെങ്കിലും വിധത്തിൽ ഒത്തുതീർപ്പ് ഫോർമുല ഉണ്ടാക്കുന്നുണ്ടോ എന്നതിൽ നാട്ടുകാർക്ക് ആശങ്കയുമുണ്ട്.ഫണ്ട് തിരിമറി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ പണ്ട് തിരിമറി നടത്താൻ ഒത്താശ ചെയ്തു കൊടുത്തവർക്കെതിരെയും അന്വേഷണവും, നടപടിയും വേണമെന്ന് ഫ്രണ്ട്‌സ് ക്ലബ് യോഗം ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് അന്വേഷണം വേഗത്തിലാക്കാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും,ജില്ലാ പോലീസ് മേധാവിക്കും,ജില്ലാ കളക്ടർക്കും പരാതി നൽകാനും യോഗം തീരുമാനിച്ചു.

 മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.ചടങ്ങിൽ പ്രസിഡണ്ട് എംപി അബ്ദുൽഖാദർ അധ്യക്ഷതവഹിച്ചു. അഷ്റഫ് കെവി സ്വാഗതം പറഞ്ഞു.എച്ച് എ ഖാലിദ്,മിശാൽ റഹ്മാൻ,സിദ്ധീഖ് പി എസ്,മുഹമ്മദ് മൈമൂൻ നഗർ,കാദർ മീലാദ്,അത്തു എന്നിവർ സംബന്ധിച്ചു.എം എസ് അബ്ദുല്ല കുഞ്ഞി നന്ദി പറഞ്ഞു.

No comments