JHL

JHL

പപ്പായ തോട്ടമൊരുക്കി ജിവിഎച്ച്എസ്എസ് മൊഗ്രാൽ


മൊഗ്രാൽ.മൊഗ്രാൽ സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്കൂളിൽ പപ്പായ തോട്ടമൊരുക്കി. പദ്ധതിയുടെ തൈ നടീൽ പരിപാടി
ഹെഡ്മാസ്റ്റർ ജയറാം ജെ,പിടിഎ പ്രസിഡന്റ് അഷറഫ് പെർവാഡ് എന്നിവർ പപ്പായ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂളിൽ ഇപ്പോൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ വാഴകൃഷി ചെയ്തുവരുന്നുണ്ട്. പച്ചക്കറി കൃഷിക്കും സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്. താമസിയാതെ അതും ഇക്കോ ക്ലബ്‌ പ്രാവർത്തികമാക്കും. 

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി വിജു പയ്യാടക്കത്ത്,ഇക്കോ ക്ലബ്‌ കൺവീനർമാർമാരായ രാജേശൻ മാസ്റ്റർ, സൈനബ ടീച്ചർ, രുവേഗ ടീച്ചർ,രമ്യ ടീച്ചർ,ഇക്കോ ക്ലബ്‌ അംഗങ്ങളായ വിദ്യാർത്ഥികൾ എന്നിവർ 
പങ്കെടുത്തു. പരിസ്ഥിതി ദിനത്തിൽ ഇക്കോ ക്ലബ്‌ പ്രഖ്യാപിച്ച പദ്ധതിയാണ്
"പപ്പായ തോട്ടം" പദ്ധതിയെന്ന് കൺവീനർ രാജേശൻ അവകാശപ്പെട്ടു.
സി.പി.സി.ആർ.ഐ യിൽ നിന്നാണ് തൈകൾ ശേഖരിച്ചത്.

No comments